ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോയ മലേഷ്യൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫ് ചെയ്‌ത് 15 മിനിറ്റിന് ശേഷമാണ് വലത് എഞ്ചിന് തീപിടിച്ചത്.

ഇത് കണ്ടെത്തിയ ഉടൻ തന്നെ വിമാനം ലാൻഡ് ചെയ്‌തതിനാൽ വൻ അപകടം ഒഴിവായി. ജീവനക്കാരുൾപ്പെടെ 138 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.