Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബസിന്‍റെ ഓയിൽ ടാങ്കിൽ മണലിട്ട് എൻജിൻ കേടാക്കി; മുൻ ജീവനക്കാര്‍ക്കെതിരെ കേസ്


കൊല്ലം :സ്വകാര്യ ബസിന്റെ ഓയിൽ ടാങ്കിൽ കടപ്പുറത്തുനിന്നുള്ള മണൽ വിതറി എൻജിൻ കേടാക്കിയതിന്‌ മുൻ ജീവനക്കാരുടെ പേരിൽ പോലീസ് കേസെടുത്തു. കാവനാട് സ്വദേശികളും സ്വകാര്യ ബസിലെ മുൻ ജീവനക്കാരുമായ ബിനു, ജൂഡ് എന്നിവരുടെ പേരിലാണ് ശക്തികുളങ്ങര പോലീസ് കേസെടുത്തത്. കാവനാട് സ്വദേശി ലതയുടെ ഉടമസ്ഥതയിലുള്ള, കൊട്ടിയം-ചവറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് കേടാക്കിയത്.

കഴിഞ്ഞദിവസം സർവീസ് നടത്തുന്നതിനിടെ പുത്തൻതുറഭാഗത്തുവെച്ച് ബസ്‌ കേടായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓയിൽ ടാങ്കിൽ മണലും വെള്ളവും കണ്ടെത്തിയത്. ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്തെ സി.സി.ടി.വി.യിൽനിന്ന് മുൻ ഡ്രൈവർ ബിനു, ജീവനക്കാരനായ ജൂഡ് എന്നിവർ ബസിനുള്ളിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി ശക്തികുളങ്ങര പോലീസ് പറഞ്ഞു. ഇവർക്കൊപ്പം മറ്റൊരാൾകൂടി ക്യാമറ ദൃശ്യങ്ങളിലുണ്ട്. ഇയാൾ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

ദീർഘകാലം ഗൾഫിൽ ജോലി ചെയ്ത താൻ നാട്ടിൽ ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ് ബസ് വാങ്ങിയതെന്ന് ഉടമ ലതയുടെ മകൻ വിപിൻ പറഞ്ഞു. സർവീസ് നോക്കിനടത്തിയിരുന്ന ബിനുവിനെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽനിന്നു നീക്കിയതിന്റെ വൈരാഗ്യത്തിൽ ബസ് കേടാക്കുകയായിരുന്നെന്നും വിപിൻ പറഞ്ഞു.


Read Previous

മരണശേഷവും, സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേയ്ക്ക് പോകുന്നത് ലക്ഷങ്ങള്‍

Read Next

വാട്ടര്‍തീം പാര്‍ക്കിലെ ലൈംഗികാതിക്രമം: അധ്യാപകനെതിരെ മുന്‍പും പരാതികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »