Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാനില്‍ നിന്നെത്തിയ ന്യൂ മാഹി സ്വദേശിയെ റിയാദില്‍ കാണാതായ സംഭവത്തില്‍ എംബസിക്ക് പരാതി നല്‍കി കുടുംബം; കഴിഞ്ഞ ഞായറാഴ്ചയാണ് റിയാദ് വിമാനത്താവളത്തിലെത്തിയത്, എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വിമാനം കയറിയതായി രേഖയില്ല


റിയാദ്: ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് സന്ദര്‍ശകവിസയിലെത്തിയ പ്രവാസി ഇന്ത്യക്കാരനെ റിയാദില്‍ കാണാതായി. അബൂട്ടി വള്ളില്‍ എന്ന കണ്ണൂര്‍ ന്യൂ മാഹി സ്വദേശിയെയാണ് കാണാതായത്. അബൂട്ടിയുടെ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് റയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതിയില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

നാട്ടിലേക്ക് പോകുന്നതിനായി റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ ശേഷം കാണാതായെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്താണ് വിമാനത്താവളത്തിലെത്തിയത്. ബോര്‍ഡിങ് പാസ് ലഭിച്ച ശേഷമാണ് കാണാതാവുന്നത്. എമിഗ്രേഷന്‍ കഴിഞ്ഞതായി രേഖകളില്ല. ജവാസാത്ത് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നാട്ടിലേക്ക് വിമാനം കയറിയിട്ടില്ലന്ന് വ്യക്തമാവുകയും ചെയ്തു.

ഒമാനില്‍ നിന്ന് റോഡ് വഴിയാണ് സൗദിയിലെത്തിയത്. ഒമാനിലെ തൊഴില്‍ വിസ പുതുക്കേണ്ടതിനാല്‍ രാജ്യത്തിന് പുറത്തുപോയി തിരികെ പ്രവേശിക്കാനായിരുന്നു ശ്രമമെന്ന് ബന്ധുക്കള്‍ പറയുന്നു. തൊഴിലുടമയോടൊപ്പമാണ് കാറില്‍ സൗദിയിലെത്തിയത്. എന്നാല്‍ വിസ പുതുക്കി ലഭിക്കാത്തതിനാല്‍ ഒമാനിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് നാട്ടിലേക്ക് ടിക്കറ്റെടുത്തതെന്നാണ് വിവരം.

റിയാദിലെ സാമൂഹിക പ്രവര്‍ത്തകര്‍ അബൂട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇ-മെയില്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി സൗദിയിലെ വിവിധ മന്ത്രാലയങ്ങളില്‍ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി റസാഖ് വയല്‍കരയ്ക്ക് അനുമതിപത്രം നല്‍കിയിട്ടുണ്ട്.

അബൂട്ടിയെ കുറിച്ച് എന്തെങ്കിലും വിവരവും ലഭിക്കുന്നവര്‍ ഐസിഎഫ് റിയാദ് സാന്ത്വനം വോളന്റിയര്‍മാരുമായി 0509549671, 0559017049 എന്ന നമ്പറില്‍ ബന്ധപ്പെടണ മെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. നാട്ടില്‍ നിന്ന് കുടുംബവും ഒമാനിലെ സുഹൃത്തു ക്കളും ആവശ്യപ്പെട്ടത് പ്രകാരമാണ് ഐസിഎഫ് റിയാദ് സെന്‍ട്രല്‍ സഫ്വ വോളന്റിയര്‍മാര്‍ എംബസിയുടെ സഹായത്തോടെ ഇദ്ദേഹത്തെ കണ്ടെത്താന്‍ രംഗത്തിറങ്ങിയത്.


Read Previous

സുഹൃത്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം; ഫോണ്‍ ബലമായി ഫോര്‍മാറ്റ് ചെയ്ത മലയാളിക്ക് ആറു മാസം തടവ്; റിയാദ് കോടതിയാണ് വിധി പ്രസ്താവിച്ചത്

Read Next

സുരേഷ് ഗോപി വ്യക്തിപരമായി കൊള്ളാം, നാവാണ് പ്രശ്നം; ഒരു കാരണവശാലും ജയിക്കില്ല: എഎം ആരിഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »