Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓസ്റ്റിനിൽ നടത്തിയ കൂടത്തിനാലിൽ കുടുംബസംഗമം ശ്രദ്ധേയമായി


ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബങ്ങളുടെ അമേരിക്കയിലെ 9 – മത് കുടുംബയോഗം മെയ് 25, 26, 27 തീയതികളിൽ ഓസ്റ്റിനിലുള്ള സമ്മർ മിൽ റിട്രീറ്റ് സെന്റെറിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.

25 നു ശനിയാഴ്ച മൂന്നു മണിക്ക് ജോൺ തോമസിന്റെ പ്രാര്ഥനയോടു കൂടി കുടുമബസംഗമം ആരംഭിച്ചു. മുതിർന്ന കുടുംബാംഗങ്ങൾ ചേർന്ന് നിലവിളക്കു കൊളുത്തി യോഗം ഉത്‌ഘാടനം ചെയ്തു. ജോൺ എബ്രഹാം സ്വാഗതമാശംസിച്ചു. മൂത്ത സഹോദരൻ ജോൺ മാത്യുവിന്റെ നിര്യാണത്തിൽ അനുശോചനവും അനുസ്മരനാവും രേഖപ്പെടുത്തി.

മെയ് 26 ഞായറാഴ്ച രാവിലെ 9 മണിക്ക് ജോനാഥൻ കിന്റർബെർഗ് ആരാധനയും ഷിബു ടി ജോർജ് വചന ശുശ്രൂഷയും നടത്തി. അതിനു ശേഷം വിവിധ കായിക മത്സരങ്ങൾ നടത്തപ്പെട്ടു. വൈകുന്നേരം ഹൂസ്റ്റൺ കസിൻസും ഡാളസ് കസിൻസും ചേർന്ന് വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു. എല്ലാ പരിപാടികളും മെച്ചപ്പെട്ട നിലവാരം പുലർത്തന്നവയായിരുന്നു.

ഈ സംഗമത്തിന് നേതൃത്വം നൽകിയ ഡാളസ് ടീമിലെ എഡിസൺ പ്രതീഷ്, എന്നിവരോടും ഹൂസ്റ്റൺ ടീമിലെ സംഘാടകരായ ഷിബു, ഷൈനി ജോർജ് എന്നിവരോടുമുള്ള പ്രത്യേക നന്ദി അറിയിച്ചു കൊണ്ടും അടുത്ത കുടുംബസംഗമം ഡാളസ് കൂടത്തിനാലിന്റെ നേതൃത്വത്തിൽ നടത്തുവാനുമുള്ള തീരുമാനത്തോട് കൂടി ബാറ്റൺ കൈമാറി.എൺപതോളം കുടുംബാംഗങ്ങൾ ഈ കുടുംബ സംഗമത്തിൽ പങ്കെടുത്തു.


Read Previous

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് : വ്യവസായ സംരംഭക സെമിനാർ (നാളെ) ഞായറാഴ്ച

Read Next

ഡാളസ്സിൽ നിന്നുള്ള മലയാളി അനഖ നായർക്ക് , ക്യാൻ ആർട്ട് ബിനാലയിൽ അംഗീകാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »