Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്; ഓണ’ക്കുടി’യില്‍ മുന്നില്‍ കൊല്ലം; ആശ്രാമം, കരുനാഗപ്പള്ളി ഔട്ട്‌ലെറ്റുകള്‍ ഒന്നും രണ്ടും സ്ഥാനത്ത്, ചാലക്കുടി മൂന്നാമത്


തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്. ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് പുറത്തുവന്നത്. ബിവറേജസ് ഔട്ട്‌ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ് ഒന്നാമത്. 11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് രൂപയുടെ ( 1,15,40,870) മദ്യമാണ് ഈ ഷോപ്പില്‍ നിന്നും വിറ്റത്.

രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1,00,73,460 രൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുട യാണ് നാലാമത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റാണ് അഞ്ചാം സ്ഥാനത്തെ ത്തിയത്. ഇരിങ്ങാലക്കുടയില്‍ ഒരു കോടി 73 ആയിരത്തിലേറെ രൂപയുടെ മദ്യവില്‍പ്പന നടന്നു.

തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ 99,40910 രൂപയുടെ വില്‍പ്പന നടന്നു. കഴിഞ്ഞ തവണ ഇവിടെ ഒരു കോടിയിലേറെ രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു. പട്ടികയില്‍ 10-ാം സ്ഥാനത്തുള്ള കുണ്ടറ ഔട്ട്‌ലെറ്റില്‍ 85 ലക്ഷത്തിലേറെ രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണത്തേക്കാള്‍ നാലുകോടിയുടെ അധിക വരുമാനമുണ്ടായതായി ബെവ്‌കോ അറിയിച്ചു.


Read Previous

അരവിന്ദ് കെജരിവാള്‍ നാളെ രാജിവെക്കും; ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രിയെന്ന് ആം ആദ്മി പാര്‍ട്ടി

Read Next

ഒരിക്കല്‍ കൂടി; അവസാന വട്ടം: സമരം ചെയ്യുന്ന ഡോക്ടർമാരെ ബംഗാൾ സർക്കാർ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മമതാ ബാനർജിയുടെ വീട്ടിലേക്ക് വീണ്ടും ചര്‍ച്ചക്ക് ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »