ഇന്ത്യയില്‍ നിന്നുള്ള കേന്ദ്ര ഹജജ്കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തി, ഊഷ്മള സ്വീകരണം നല്‍കി മക്ക കെഎംസിസി


മക്ക: ഇന്ത്യയില്‍ നിന്നുള്ള കേന്ദ്ര ഹജജ്കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തി. ഹൈദ്രാബാദില്‍ നിന്നും ലക്ക്‌നോവില്‍ നിന്നുമുള്ള 550 ഹാജിമാരാണ് മക്കയിലെ അസിസിയ യിലെ 289, 262, 21, 05, എന്നീ ബില്‍ബില്‍ ഡിംഗ് നമ്പറുകളിലാണ് താമസിക്കുന്നത് പുലര്‍ച്ചെ 2 മണിയോട് കൂടെ അസീസിയയിലെ താമസസ്ഥലത്ത് എത്തിച്ചേര്‍ന്നത്. പുണ്യ മക്കയില്‍ വന്നിറങ്ങിയ ഹാജിമാരെ പഴ വര്‍ഗ്ഗങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി ലബ്ബൈകിന്റെ മന്ത്ര ധ്വനികളോട് കൂടെയാണ് മക്ക കെഎംസിസി വരവേറ്റത്.

സ്വീകരണത്തിന് സൗദി നാഷണല്‍ കെഎംസിസി പ്രസിഡണ്ടും ആള്‍ ഇന്ത്യ ഹാജീസ്‌ഹെല്‍പ്പിങ് ഹാന്‍ഡ്സ് ട്രെഷറുമായ കുഞ്ഞിമോന്‍ കാക്കിയ നാഷണല്‍ ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനറും ആള്‍ ഇന്ത്യ ഹാജീസ്‌ഹെല്‍പ്പിങ് ഹാന്‍ഡ്സ് സൗദി കോര്‍ഡിനേറ്ററുമായ മുജീബ് പൂക്കോട്ടൂര്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കാള്‍ ,ട്രഷറര്‍ മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയില്‍, എം സി നാസര്‍, നാസര്‍ കിന്‍സാറ, ഇസ്സുദ്ധീന്‍ ആലുക്കല്‍, സിദ്ധീഖ് കൂട്ടിലങ്ങാടി, ഷമീര്‍ ബദര്‍, നാസര്‍ ഉണ്ണിയാല്‍, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, ഉസ്മാന്‍ നാലകത്ത് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.


Read Previous

കിട്ടിയതെന്നും പോരാ; കനത്ത തിരിച്ചടി നേരിട്ടിട്ടും വീണ്ടും ആക്രമണ ഭീഷണി: ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പാകിസ്ഥാന്‍

Read Next

ലോകം ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയും ഐക്യവും കാണുന്നു’; സൈന്യത്തെ പിന്തുണച്ച് അംബാനിയും അദാനിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »