നിരൂപക പ്രശംസ നേടിയ ഭ്രമയുഗത്തിന് ശേഷം പ്രണവ് മോഹൻലാലിന് നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഡീയസ് ഈറെ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ എല്ലാ ദുരൂഹതകളും വെളിവാക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്.

ചക്രവർത്തി രാമചന്ദ്ര, എസ്, ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ക്രോധത്തിന്റെ ദിനം എന്നർത്ഥം വരുന്ന ദി ഡേ ഓഫ് റാത്ത് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.ഒക്ടോബർ 31ന് ഹാലോവൻ ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് സൂചന. അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ 29ന് ചിത്രീകരണം പൂർത്തിയ ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ്: രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പി.ആർ.ഒ: ശബരി, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.