Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘4000 പേരുടെ ഭക്ഷണം കുഴിച്ചുമൂടേണ്ടി വന്നു, അയ്യപ്പസംഗമത്തിന്റെ സ്‌പോണ്‍സര്‍മാര്‍ ആര്? എട്ട് കോടി ചെലവായതിന്റെ ലോജിക്ക് മനസിലാവുന്നില്ല’


തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായ തുകയുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തു വിടണമെന്ന് രമേശ് ചെന്നിത്തല. ഒരു ദിവസത്തെ പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക് പിടി കിട്ടുന്നില്ലെന്നും കമ്മീഷന്‍ കൂടി ചേര്‍ത്ത തുകയാണ് ഈ എട്ടുകോടിയെന്നും അദ്ദേഹം ആരോപിച്ചു. ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശ മുണ്ട്.

വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ കാര്യമായി ആരും എത്തിയില്ല. നാലായിരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം പോലും വെട്ടി മൂടേണ്ടി വന്നു. എല്ലാ ഫണ്ടിലും കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കി ല്ലെന്നും ചെന്നിത്തല പറഞ്ഞു.

അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയി ച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടിയെന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കിയ സ്പോണ്‍സര്‍മാര്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ നാലു കോടിയോളം രൂപ ബില്‍ ഇനത്തില്‍ മാറിയിട്ടുണ്ട്. ഇതെല്ലാം ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ് പോയിരിക്കുന്നത്. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

അബിന്‍ വര്‍ക്കിയുടെ പരാതി കിട്ടിയിട്ടില്ല; നിയമനം പുനഃപരിശോധിക്കില്ലെന്ന് ദേശീയ അധ്യക്ഷന്‍

Read Next

അ​റേ​ബ്യ​ൻ മാ​നി​​നെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »