Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫ്രഞ്ച് സർക്കാർ നിലംപതിച്ചു ; പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി, സൗദി സന്ദർശനത്തിന് ശേഷം ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിലേക്ക് മടങ്ങി, ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസം ബോധന ചെയ്യും.


പാരീസ് : അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മിഷേൽ ബാർണിയറെ പുറത്താക്കിയതോടെ ഫ്രഞ്ച് സർക്കാർ നിലംപതിച്ചു. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച് മൂന്ന് മാസത്തിന് ശേഷമാണ് പ്രമേയത്തെ പിന്തുണച്ച് എംപിമാർ വോട്ട് ചെയ്തത്.1962 ന് ശേഷം ഇതാദ്യമായാണ് രാജ്യത്തെ സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ തകരുന്നത്.

2025 ലെ ബജറ്റ് നടത്തിയെടുത്ത രീതി കടുത്ത എതിർപ്പിന് കാരണമായി. ഇതോടെയാണ് അവിശ്വാസ വോട്ടെടുപ്പ് നടന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിശ്വാസവോട്ടെടുപ്പിൽ 577 അംഗങ്ങളിൽ 331 പേരും ബാർണിയറുടെ സർക്കാരിനെതിരെ വോട്ട് ചെയ്തു.

പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ അദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരാനാണ് സാധ്യത. സൗദി അറേബ്യ സന്ദർശനത്തിന് ശേഷം ഫ്രാൻസിലേക്ക് മടങ്ങിയ മാക്രോൺ ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസം ബോധന ചെയ്യും. സെപ്റ്റംബറിൽ നിയമിതനായ മിഷേൽ ബാർണിയർ ആധുനിക ഫ്രാൻസിലെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായി ഇരുന്ന ആളായി മാറി.


Read Previous

പുരുഷന്മാർക്കും ആർത്തവം ഉണ്ടായാലേ ബുദ്ധിമുട്ട് മനസിലാകൂ’; വനിതാ ജഡ്ജിയെ പുറത്താക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

Read Next

വ്യവസായി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേർ അറസ്റ്റിൽ; സംഘം തട്ടിയെടുത്തത് 596 പവൻ സ്വർണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »