ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കനത്തതോ നേരിയതോ ആയ മഴയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്കയിലെ ചില പ്രദേശങ്ങൾ, റിയാദ്, മദീന, തബൂക്ക്, ഹെയിൽ, ഖാസിം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി, അൽ ജൗഫ്, അൽ ബഹ, അസിർ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ് നൽകിയത്.

കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും മക്ക എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അവധി പ്രഖ്യാപിച്ചിരിക്കു കയാണ്. മക്ക സിറ്റിയിലേയും അൽ ജുമും, അൽ ഖാമിൽ, ബഹ്റ എന്നീ ഗവർണറേറ്റുകളിലെയും സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യമായതിനാൽ കുട്ടികൾ നേരിട്ട് സ്കൂളിലെത്തേണ്ടതില്ലെന്നും ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കുമെന്നും എജുക്കേഷൻ വിഭാഗം അധികൃതർ അറിയിച്ചു.
