ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഒമ്പതു വയസ്സുള്ള 2 പെൺകുട്ടികൾ സ്കൂളിൽനിന്നു കൗതുകത്തിന് ആരോടും പറയാതെ നാടു ചുറ്റാനിറങ്ങിയത് രക്ഷിതാക്കളെയും അധ്യാപകരെയും മുൾമുനയിലാക്കി. ഓട്ടോഡ്രൈവർ അളഗപ്പനഗർ സ്വദേശി കോക്കാടൻ ജെയ്സന്റെ അവസരോചിത ഇടപെടലിൽ കുട്ടികളെ രക്ഷിതാക്കൾക്കു മുന്നിലെത്തിച്ചു. ബുധൻ വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് ബെല്ലടിച്ചപ്പോൾ സ്കൂൾ ബസിൽ കയറാതെ വിദ്യാർഥിനികൾ സ്വകാര്യ ബസിൽ കയറി നാടു കാണാനിറങ്ങി. സാധിക്കുമെങ്കിൽ പാർക്കിൽ കയറാനായിരുന്നു പദ്ധതി.
ദേശീയപാതയിലൂടെയുള്ള യാത്രയിൽ ആമ്പല്ലൂരിൽ എത്തിയപ്പോൾ ബസിൽ നിന്നിറങ്ങി വരന്തരപ്പിള്ളി റോഡിലൂടെ നടന്നു. പോളി ജംക്ഷനു സമീപമുള്ള ഓട്ടോപ്പേട്ടയിലെ ജെയ്സന്റെ ഓട്ടോയിൽ കയറി. നേരെ പോയാൽ കല്യാണം നടക്കുന്ന തങ്ങളുടെ ബന്ധുവീട്ടിലെത്തുമെന്നു പറഞ്ഞ് ഓട്ടോ വിളിച്ചു.
കയ്യിൽ പണമില്ലെന്ന് ആദ്യമേ കുട്ടികൾ ജെയ്സനോടു പറഞ്ഞു. സാരമില്ലെന്നു പറഞ്ഞു ജെയ്സൻ വണ്ടിയെടുത്തു. അളഗപ്പനഗർ ഗ്രൗണ്ട് റോഡ് ചൂണ്ടിക്കാണിച്ച് അങ്ങോട്ട് വണ്ടിയെടുക്കാൻ പറഞ്ഞു. ആളൊഴിഞ്ഞ ഭാഗമെത്തിയപ്പോൾ നിർത്താൻ പറഞ്ഞു. കുട്ടികളുടെ പെരുമാറ്റവും സ്ഥല പരിചയമില്ലായ്മയും കണ്ട് ജെയ്സന് ആശങ്കയായി.
രക്ഷിതാക്കളുടെ ഫോൺനമ്പർ ചോദിച്ചെങ്കിലും അറിയില്ലെന്നു പറഞ്ഞു. ഇതോടെ സ്കൂൾ ഐഡി കാർഡിൽ നിന്നു രക്ഷിതാവിന്റെ നമ്പറിലേക്ക് വിളിച്ചു. ഈ സമയം സ്കൂൾ ബസിൽ കുട്ടി കയറിയിട്ടില്ലെന്ന് അറിഞ്ഞ് രക്ഷിതാക്കളും അധ്യാപകരും മുൾമുനയിലായിരുന്നു. പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. ജെയ്സന്റെ വിളി എത്തിയപ്പോഴാണ് അവർക്കെല്ലാം ആശ്വാസമായത്. ഇതിനിടെ കുട്ടികൾ കരച്ചിലായി. ജെയ്സൻ ഉടൻ മറ്റൊരു ഡ്രൈവറെയും കൂട്ടി സ്കൂളിലെത്തി കുട്ടികളെ കൈമാറി.
