Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭരണ ഘടന സുരക്ഷാ കവചം, ഭരണകൂടം അതിന് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നു’; ലോക്‌സഭയിലെ കന്നി പ്രസംഗത്തിൽ മോദി സർക്കാറിനെ കടന്നാക്രമിച്ച് പ്രിയങ്ക


ന്യൂഡൽഹി: ഇന്ത്യയിൽ ജാതി സെൻസസ് നടപ്പാക്കണമെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി ലോക്‌സഭയിൽ. പ്രിയങ്കാ ഗാന്ധിയുടെ കന്നി പ്രസംഗമാണ് ഇന്ന് ലോക്‌സഭയില്‍ നടന്നത്. ഇന്ത്യൻ ഭരണഘടനയുടെ 75 വർഷ യാത്രയിലുള്ള ചർച്ചയുടെ ഭാഗമായാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം.

ജാതി സെന്‍സസ് ജനങ്ങളുടെ ആവശ്യമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. മികച്ച നയരൂപീകരണ ത്തിനും സാമൂഹിക നീതിക്കും അത്തരം ഡാറ്റ പ്രധാനമാണെന്നും പ്രിയങ്ക പറഞ്ഞു.രാഷ്‌ട്രീയ പ്രഭാഷണങ്ങളിൽ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമർശങ്ങളില്‍ ബിജെപിയെയും പ്രിയങ്കാ ഗാന്ധി രൂക്ഷമായി വിമർശിച്ചു. നെഹ്‌റുവിന്‍റെ പേര് പുസ്‌തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും മായ്‌ക്കാൻ കഴിയും.

പക്ഷേ സ്വാതന്ത്ര്യ സമരത്തിലും രാഷ്‌ട്ര നിർമ്മാണത്തിലും അദ്ദേഹത്തിന്‍റെ പങ്ക് മായ്ക്കാനാകില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ പോരാട്ടം ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് വിഭിന്നമായി സത്യത്തിന്‍റേയും അഹിംസയുടേയും തത്വങ്ങളിൽ വേരൂന്നിയതായിരുന്നു എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

‘ഈ അതുല്യമായ സമീപനമാണ് നമ്മുടെ പാതയെ വേറിട്ടു നിർത്തിയത്. ഭരണഘടന ജനങ്ങൾക്ക് അവരുടെ നീതിക്കുള്ള അവകാശം തിരിച്ചറിയാനുള്ള കരുത്ത് നൽകി. സർക്കാരിനെതിരെ ശബ്‌ദമുയർത്താൻ അവർക്ക് അധികാരമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തി’- പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ജനങ്ങളെ സംരക്ഷിക്കുന്ന സുരക്ഷാ കവചം എന്നാണ് ഇന്ത്യൻ ഭരണഘടനയെ പ്രിയങ്കാ ഗാന്ധി വിശേഷിപ്പിച്ചത്, എന്നാൽ ഭരണകൂടം അതിന് തുരങ്കം വയ്ക്കാൻ നിരന്തരം ശ്രമിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. ബിജെപി സര്‍ക്കാര്‍ ആ കവചം തകർക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെന്നും അവർ പറഞ്ഞു.

ലാറ്ററൽ എൻട്രിയിലൂടെയും സ്വകാര്യവത്കരണ സംരംഭങ്ങളിലൂടെയും സംവരണ നയങ്ങളെ ദുർബലപ്പെടുത്താനുള്ള സർക്കാരിന്‍റെ ശ്രമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ആശങ്ക പ്രകടിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ക്കണ്ട് മാത്രമാണ് ബിജെപി ഭരണഘടന മാറ്റാന്‍ മുതിരാതിരുന്നത് എന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.


Read Previous

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് വിജയം ബിജെപി വോട്ട് നേടി’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം

Read Next

എയർലിഫ്റ്റിന് ചെലവായ 132.62 കോടി തിരിച്ചടയ്ക്കണം; ദുരന്തകാലത്തെ സേവനത്തിന് കേരളത്തോട് കണക്ക് പറഞ്ഞ് കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »