Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഗവര്‍ണര്‍ വെറും കെയര്‍ ടേക്കര്‍ മാത്രം; ഭയപ്പെടുത്താന്‍ നോക്കേണ്ട’: ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി എം.വി ഗോവിന്ദന്‍


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം. തങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ മാത്രമാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഭയപ്പെടുത്തുകയൊന്നും വേണ്ട, അതാണ് ഞങ്ങള്‍ക്ക് ഗവര്‍ണറോട് പറയാനുള്ളത്. അതിനേക്കള്‍ വലിയ ഭയപ്പെടുത്തല്‍ ഈ കേരളം അതിന് മുമ്പും കണ്ടിട്ടുമുണ്ട്, അതിജീവിച്ചിട്ടുമുണ്ട്. ഈ ഗവര്‍ണര്‍ യഥാര്‍ഥത്തില്‍ കെയര്‍ ടേക്കര്‍ ഗവര്‍ണറാണ്. അദേഹത്തിന്റെ കാലാവധി സെപ്റ്റംബര്‍ അഞ്ചിന് പൂര്‍ത്തിയായി. അതിന് ശേഷം ഇതുവരെ നീട്ടി കൊടുത്തിട്ടില്ല.

ഭരണഘടന അനുസരിച്ച് അടുത്തയാള്‍ വരുന്നത് വരെ തുടരാമെന്നാണ്. അതുകൊണ്ട് കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ സ്ഥാനാത്തിരുന്നു കൊണ്ട് ഇത്തരത്തിലുള്ള തെറ്റായ നടപടികള്‍ എടുക്കുകയാണ്. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുക. വന്നില്ലെങ്കില്‍ എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് വീമ്പ് പറയുക തുടങ്ങിയ കാര്യങ്ങളാണ് അദേഹം ചെയ്യുന്നത്’- ഗോവിന്ദന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് തടയേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന രീതിയിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത്. അത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദി ത്തമാണെന്ന് എല്ലാവര്‍ക്കും അറിയാം. തെറ്റായ പ്രചാരണമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി ക്കും സര്‍ക്കാരിനുമെതിരെ നടത്തി വരുന്നത്.

മലപ്പുറം വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടും അത് മനസിലായാലും ഇല്ലെങ്കിലും തെറ്റായ പ്രചാരവേല തന്നെയാണ് ഗവര്‍ണര്‍ നടത്തികൊണ്ടിരിക്കുന്നത്. ഞാന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാരിനെ എന്തോ ചെയ്യുമെന്ന രീതിയില്‍ ഗര്‍ജനവും ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.


Read Previous

ആഭ്യന്തര കലഹം രൂക്ഷം: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുള്ള സഹായം തടഞ്ഞ് ഐഒസി

Read Next

നാട് നടുങ്ങിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല: വയനാട് തുരങ്ക പാതയുമായി സംസ്ഥാന സര്‍ക്കാര്‍; പ്രകൃതി സംരക്ഷണ സമിതി കോടതിയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »