ഹായിൽ: വിശുദ്ധ ഖുർആൻ ആത്മവിശുദ്ധിക്ക് എന്ന പ്രമേയത്തിൽ റമദാനിൽ ഐ.സി.എഫ് ക്യാംപയിനിന്റെ ഭാഗമായി ഹായിലിൽ സംഘടിപ്പിച്ച സമൂഹ ഇഫ്ത്താറിൽ നിരവധി പേർ പങ്കെടുത്തു.
ഹായിലിലെ മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ് രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ഇഫ്ത്താർ സംഗമത്തിൽ റീജ്യൻ പ്രസിഡന്റ് ബഷീർ സഅദി കിന്നിംഗാർ പ്രാർത്ഥന നിർവ്വഹിച്ചു.

ഡോ. അബ്ദുൽ ബുസൂർ തങ്ങൾ അവേലം മുഖ്യാതിഥിയായിരുന്നു. അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അബ്ദുൽ സലാം റഷാദി കൊല്ലം അദ്ധ്യക്ഷ്യത വഹിച്ചു. അഫ്സൽ കായംകുളം സന്ദേശ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ സലാം സഅദി, സ്വാഗത സംഘം ജനറൽ കൺവീനർ ഫാറുഖ് കരുവൻപൊയിൽ എന്നിവർ പ്രസംഗിച്ചു.