
പരുക്കന്‍ സ്വഭാവം പാറ പോലെ എന്നൊക്കെ നമ്മള്‍ പറയുന്ന ആ പാറകള്‍ പര്‍വ്വതങ്ങള്‍ ഇന്ന് പച്ച മൂടി കാഴ്ചക്കാര്‍ക്ക് നയന മനോഹര കാഴ്ചയൊരുക്കി അണിഞ്ഞു ഒരുങ്ങി നില്‍ക്കുകയാണ് സുന്ദരിയായി നില്‍ക്കുകയാണ്

ഒരുകാലത്ത് പരുക്കൻ ഭൂപ്രകൃതിക്ക് പേരുകേട്ട മക്കയിലെ പാറക്കെട്ടുകൾ, അടുത്ത കാലത്ത് ഉണ്ടായ നിരന്തരമായ മഴമൂലം അതിശയിപ്പിക്കുന്ന പരിവർത്തനത്തിന് പ്രുകൃതി വിധേയമായിട്ടുണ്ട് സാധാരണയായി വരണ്ടതും സമതലവുമായ ഭൂപ്ര ദേശങ്ങൾ പച്ചപ്പ് നിറഞ്ഞ കുന്നുകളായി മാറിയിരിക്കുന്നു, ഈ പച്ച പർവതങ്ങൾ അപൂർവവും മനോഹരവുമായ ഒരു കാഴ്ചയാണ്, ഇത് പ്രദേശവാസികൾക്കും ഇതുവഴി കടന്നുവരുന്ന സന്ദർശകർക്കും ഒരുപോലെ പ്രത്യേക കാഴ്ച തന്നെയാണ് ഒരുക്കിയിരിക്കുന്നത് കട്ടി പിടിച്ച പാറകല്ലുകളില്‍ പച്ച പിടിച്ച പുല്‍നാമ്പുകള്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു മൂന്നാര്‍ മലനിരകളുടെ ഒരു ചെറിയ ഭംഗിയിലേക്ക് മക്കയിലെ പര്‍വ്വത നിരകള്‍ മാറിയ പോലെ തോന്നും വിധമാണ് കാഴ്ചകള്‍, ഇതിനോടകം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു

കഴിഞ്ഞ വര്‍ഷങ്ങളില്‍ കടുത്ത ചൂടില്‍ നിന്ന് രക്ഷ നേടുന്നതിനും വരള്‍ച്ച നേരിടുന്നതിനും കൃത്രിമ മഴ പെയ്യിക്കല്‍ ( ക്ലൗഡ് സീഡിംഗ്) സൗദി അറേബ്യ വിവിധ പ്രദേശങ്ങളില്‍ നടത്തിവരുന്നുണ്ട് ഇതിന്റെ ഫലമായി സൗദിയിലെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം കണ്ടു തുടങ്ങിയിരുന്നു കൊടും ചൂടുള്ള മാസങ്ങളിലും ജിദ്ദ മക്ക, ജിസാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പതിവിനു വിപരീതമായ മഴയാണ് ലഭിച്ചത് ഈയൊരു പ്രതിഭാസ മാന് പാറകെട്ടുകളില്‍ പച്ചപുല്ല് കിളിര്‍ത്തു വന്നത് എന്ന് അതികൃതര്‍ വെക്തമാക്കുന്നു

ക്ലൗഡ് സീഡിംഗ് എന്താണ്
അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയെ ക്ലൗഡ് സീഡിംഗ് എന്നു പറയുന്നു. മേഘങ്ങളിൽ, മഴ പെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതിക പ്രവർത്തനങ്ങൾ, രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്. ഇത് സാധാരണ രീതിയിൽ മഴ പെയ്യിക്കുന്നതിനോ, കൃത്രിമ മഞ്ഞ് വരുത്തുന്നതിനോ ആണ് ഉപയോഗിക്കുന്നത്. മൂടൽമഞ്ഞ് കുറക്കുന്ന തിനും ഈ പ്രവർത്തനം ഉപയോഗിക്കുന്നു.
ക്ലൗഡ് സീഡിംഗിനു സാധാരണ ഉപയോഗിക്കുന്ന രാസപദാർഥം സിൽവർ അയോ ഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാർബൺ ഡയോക്‌സൈഡ്). ഇത്തരത്തിൽ പൂജ്യം ഡിഗ്രിയേക്കാൾ താഴെ തണുപ്പിച്ച വസ്തുക്കൾ മേഘത്തിലേക്ക് പായിക്കുകയാണ് ചെയ്യുക. വിമാനങ്ങൾ ഉപയോഗിച്ചാണ് ഇത് ചെയ്യുക.