Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാനെ ആക്രമിക്കാന്‍ വ്യോമാതിര്‍ത്തി നൽകില്ല; അമേരിക്കയോട് നയം വ്യക്തമാക്കി ഗൾഫ് രാജ്യങ്ങൾ.


റിയാദ്: മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാനെ തിരേ ആക്രമണം നടത്തുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണ ങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതാ യുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ നീക്കം. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്‍റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയു ന്നു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായാല്‍ തങ്ങളുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കാട്ടിയാണ് ഈ നീക്കമെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്രോതസ്സുകളെ ഉത്തരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ഇറാനെതിരായ ഏതെങ്കി ലും ആക്രമണത്തിനായി തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പറക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന തീരുമാനം ഗള്‍ഫ് രാജ്യങ്ങള്‍ കൈക്കൊണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ വഴി സമ്മര്‍ദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ഇറാന്‍ പ്രസിഡന്‍റും വിദേശകാര്യ മന്ത്രി യും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം സൗദിയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെ യാണ് ഇറാന്‍റെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം അനുവദിക്കരുതെന്ന് കാണിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ യുഎസ്സിനെ സമീപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനെതിരേ ആക്രമണം നടത്താന്‍ വ്യോമപാത തുറന്നുകൊടുക്കുന്നത് ഉള്‍പ്പെടെ ഇസ്രായേലിന് എന്തെങ്കിലും സഹായം നല്‍കിയാല്‍ ഗള്‍ഫ് രാജ്യത്തിന്‍റെ എണ്ണ ശാലകളുടെ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് ഈ ആഴ്ച നടന്ന യോഗങ്ങളില്‍ ഇറാന്‍ സൗദി അറേബ്യക്ക് മുന്നറിയിപ്പ് നല്‍കിയതായി ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെയും ഇറാന്‍ നയതന്ത്രജ്ഞനെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

തങ്ങള്‍ക്കെതിരേ ആക്രമണം നടത്തുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതി ര്‍ത്തി ഇസ്രായേലിന് തുറന്നുകൊടുത്താല്‍ അത് ഒരു യുദ്ധ പ്രഖ്യാപനമായിരിക്കും എന്ന് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ ഇസ്രായേ ലിന് എന്തെങ്കിലും പ്രാദേശിക പിന്തുണ ലഭിച്ചാല്‍ ഇറാഖ്, യെമന്‍ പോലുള്ള രാജ്യങ്ങളിലെ തങ്ങളുടെ സഖ്യകക്ഷികള്‍ പ്രതികരിക്കാനിടയുണ്ടെന്നാണ് ഇറാന്‍ സൗദിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും തമ്മില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഇസ്രാ യേല്‍ ആക്രമണമായിരുന്നുവെന്ന് ഗള്‍ഫ്, ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.


Read Previous

തെരഞ്ഞെടുപ്പല്ലേ, എല്ലാ സാധ്യതകളും ഉപയോഗിക്കും’; സരിനെ തള്ളാതെ സിപിഎം

Read Next

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ആദ്യ മുഖ്യമന്ത്രിയായി ഒമര്‍ അബ്‌ദുള്ള; ഉപമുഖ്യമന്ത്രി സ്വതന്ത്രൻ, ചടങ്ങിന് സാക്ഷിയായി ‘ഇന്ത്യ’ സഖ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »