കോഴിക്കോട്: മാർച്ച് പകുതിയായിട്ടേ ഉള്ളൂവെങ്കിലും ചൂട് കനത്തു. മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, വയറിളക്കം പോലുള്ള രോഗങ്ങളും പിടിമുറുക്കുന്നുണ്ട്. സാധാരണ ഇടവിട്ടുള്ള മഴക്കാലത്താണ് ഡെങ്കിപ്പനി കൂടുന്നത്. എന്നാൽ, ഈ വേനലിലും ഡെങ്കിപ്പനിയുണ്ട്. പനി താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും വരണ്ട ചുമയും കഫക്കെട്ടുമെല്ലാം അലട്ടുന്നുണ്ട്. മാർച്ചിൽമാത്രം 7709 പേരിലേറെയാണ് പനിക്ക് ചികിത്സതേടിയത്. ശരാശരി 500-700 പേരൊക്കയാണുള്ളത്. 31 പേർക്ക് ഡെങ്കി പിടിപെട്ടു. ഫെബ്രുവരിയിൽ 114 പേർക്കാണ് ഡെങ്കി വന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 25 പേർക്ക് എലിപ്പനി പിടിപെട്ടു. അതിൽത്തന്നെ രണ്ടുപേർ മരിച്ചു.
വീടിനുള്ളിൽ വെള്ളത്തിലും മണിപ്ലാന്റ് പോലുള്ള ചെടികൾ വളർത്താറുണ്ട്. അതുപോലും കൊതുകിന് അനുകൂലസാഹചര്യമാണ്. അത്തരം ചുറ്റുപാടുകൾ ഒഴിവാക്കിയാലേ ഡെങ്കി നിയന്ത്രിക്കാനാവൂ.
ചുമ, കഫക്കെട്ട് പ്രശ്നങ്ങൾ വൈറസ്, ബാക്ടീരിയ എന്നിവ കാരണമുണ്ടാകും. ശാസ്ത്രീയമായ ചികിത്സതേടലാണ് പ്രധാനമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മുഖാവരണം ധരിക്കുന്നത് നല്ലതാണ്.
ചിക്കൻപോക്സും മഞ്ഞപ്പിത്തവും
ചൂടുകാലത്ത് ജലജന്യരോഗങ്ങൾക്കും ചിക്കൻപോക്സിനുമെല്ലാം സാധ്യത കൂടുതലാണ്. വയറിളക്കത്തെത്തുടർന്ന് ഫെബ്രുവരി മുതൽ മാർച്ച് 12 വരെ 5225 പേരാണ് ചികിത്സ തേടിയത്. 230 പേർക്ക് ചിക്കൻപോക്സ് പിടിപെട്ടു. അതിൽ 48 പേർക്കും മാർച്ചിലാണ് രോഗം വന്നത്. മഞ്ഞപ്പിത്തവുമുണ്ട്. 107 പേർക്കാണ് രോഗം വന്നത്. മൂന്നുപേർക്ക് ഹെപ്പറ്റൈറ്റിസ് ബി-യും വന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ സ്വയംചികിത്സ നടത്താതെ ഡോക്ടർമാരുടെ സേവനം തേടണം.

മഞ്ഞപ്പിത്തം, വയറിളക്കം
- മലിനമായ ഭക്ഷണം, വെള്ളം, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈകഴുകുക എന്നിവയിലൂടെ രോഗം വരാം.
- തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക.
- കിണർവെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.
- ഭക്ഷണത്തിനുമുമ്പും മലമൂത്രവിസർജനത്തിനുശേഷവും കൈകൾ വൃത്തിയായി കഴുകുക.
- പരിസരം വൃത്തിയായി സൂക്ഷിക്കുക.
- ശുദ്ധജലത്തിൽ തയ്യാറാക്കിയ ഐസ് മാത്രം ഉപയോഗിക്കുക.
ചിക്കൻപോക്സ്
- ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും ചുമ, തുമ്മൽ എന്നിവ വഴിയുള്ള കണങ്ങൾ ശ്വസിക്കുന്നതിലൂടെയും രോഗം പകരാം.
- ചിക്കൻപോക്സ് കുമിളകൾ പൊട്ടിക്കരുത്.
- രോഗികൾ പൂർണമായി വിശ്രമിക്കുക.
- ചൊറിച്ചിലിന് കലാമിൻ ലോഷൻ ഉപയോഗിക്കുക.
- ശരീരം മൃദുവായ നനഞ്ഞതുണികൊണ്ട് ഒപ്പിയെടുക്കുക.
- രോഗികളെ പരിചരിക്കുന്നവർ മുഖാവരണം അണിയുക.
- രോഗികളുടെ പാത്രം, വസ്ത്രം, കിടക്കവിരി തുടങ്ങിയവ ഡിറ്റർജന്റ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ കഴുകി ഉണക്കിയെടുക്കണം.
ചൂടിനെ പ്രതിരോധിക്കാം
- ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളംകുടിക്കുക.
- ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.
- കഫീൻ, ഗ്യാസ് അടങ്ങിയ പാനീയങ്ങൾ, കൊഴുപ്പുകൂടിയ ഭക്ഷണം എന്നിവ ഒഴിവാക്കുക.
- അതികഠിനമായ വെയിലുള്ളപ്പോൾ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.
- വീടിന്റെ വാതിലും ജനലുകളും തുറന്നിടുക.
- കട്ടികുറഞ്ഞ, ഇളംനിറത്തിലുള്ള അയഞ്ഞവസ്ത്രം ധരിക്കുക.
- വെയിലത്ത് പാർക്കുചെയ്ത വാഹനങ്ങളിൽ പ്രായമായവരെയും കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഇരുത്തരുത്.