Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിനിമാരംഗത്തെ ‘നല്ല’ നടന്മാരെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം


കൊച്ചി: മലയാള സിനിമാരംഗത്തെ സ്ത്രീകൾക്കു സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യം ഒരുക്കുന്ന ചലച്ചിത്രപ്രവർത്തകരെക്കുറിച്ചും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്. കമ്മിറ്റി മുൻപാകെ മൊഴി നൽകിയ ഒന്നിലേറെപ്പേർ ഇത്തരത്തിൽ മാതൃകാപരമായ സാഹചര്യം സെറ്റുകളിൽ ഒരുക്കുന്ന സംവിധായ കന്റെയും സിനിമറ്റോഗ്രഫറുടെയും പേരു പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

ചലച്ചിത്രരംഗത്തിന് അഭിമാനകരമായ ഇത്തരം വിവരങ്ങളും പുറത്തുവന്നിട്ടില്ല. ഇവരെ ക്കാൾ സമൂഹം ബഹുമാനിക്കുന്ന വ്യക്തികളെക്കുറിച്ച് ഹേമ കമ്മിറ്റിക്കു ഗുരുതര സ്വഭാവമുള്ള മൊഴികളാണു ലഭിച്ചിരിക്കുന്നത്. മൊഴി നൽകാനെത്തിയ നടൻമാരി ലൊരാൾ കമ്മിറ്റിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറണമെന്ന ഹൈക്കോടതി നിർദേശം സ്വാഗതാർഹമാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 2022 മുതൽ തൊഴിലിടങ്ങളിൽ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയിലേറെ പ്രതിഫലം വാങ്ങുന്ന നടീനടൻമാരുമായി കരാറിലേർപ്പെടുന്നു ണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാഗേഷ് എന്നിവർ പറഞ്ഞു.


Read Previous

ഗാസ അതിർത്തിയിൽ നിന്ന് പിന്മാറണം; ഇസ്രയേലിനോട് അമേരിക്ക

Read Next

എയർപോർട്ടിൽ യാത്രക്കാരൻ കുഴഞ്ഞു വീണു, ജീവൻ രക്ഷിച്ച് ജവാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »