7 ജില്ലകളിൽ ഇന്നലെ ഉയർന്ന അൾട്രാ വയലറ്റ് സാന്നിദ്ധ്യം; ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകു്പ്.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.

കൊല്ലം ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഓറഞ്ച് അലർട്ട്.

 യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ 8 ആണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്.

ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


Read Previous

ബൊഫേഴ്സ് വിവാദം: വിവരങ്ങൾ കൈമാറാൻ നാല് പതിറ്റാണ്ടിന് ശേഷം അമേരിക്കയെ സമീപിച്ച് സി.ബി.ഐ

Read Next

സിറിയ, അസദ് അനുകൂലികളും സുരക്ഷാ സേനയും ഏറ്റുമുട്ടി, 70 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »