Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടുക്കി മൂന്നാറിൽ കൊമ്പ് കോർത്ത് കാട്ടുകൊമ്പന്മാർ; വാൽപ്പാറയിൽ വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കുത്തിമറിച്ചു


ഇടുക്കി: മൂന്നാറിൽ കൊമ്പ് കോർത്ത് കാട്ടുകൊമ്പന്മാർ. മൂന്നാർ ഗ്രാമപഞ്ചായത്തിലെ നല്ലതണ്ണി കല്ലാർ മാലിന്യ പ്ലാൻ്റിലാണ് കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. മാലിന്യ പ്ലാൻ്റിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണ്. ഇന്ന് ഉച്ചതിരിഞ്ഞാണ് കാട്ടുകൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീറ്റതേടി എത്തുകയും കേന്ദ്രത്തില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു.

ഇപ്പോള്‍ വേറെയും കാട്ടാനകള്‍ ഇവിടേക്കെത്തുന്നതാണ് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. പകല്‍ സമയത്ത് പോലും പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചതോടെ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളി കളടക്കം ആശങ്കയിലാണ്. മുമ്പ് കേന്ദ്രത്തിന് സമീപം കാട്ടാന ആക്രമണം ഉണ്ടാവുകയും രണ്ട് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

വാൽപ്പാറയിൽ വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കാട്ടാന ആക്രമിച്ചു

തൃശൂർ: വാൽപ്പാറയിൽ വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കാട്ടാന ആക്രമിച്ചു. പത്ത് അടിയോളം താഴ്‌ചയി ലേക്കാണ് കാട്ടാന ജീപ്പ് മറിച്ചിട്ടത്. ആനമലയ്ക്ക് സമീപം നവമലയിൽ ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയറായ വിശ്വനാഥനും, വൈദ്യുതി വകുപ്പിലെ ജീവനക്കാരും കൂടി അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് ആക്രമണം.

വ്യാഴാഴ്‌ച രാവിലെ കാട്ടാന ജീപ്പിൻ്റെ മുൻപിൽ വന്ന് പെടുകയും ജീപ്പിനെ പത്തടി താഴ്‌ചയിലേക്ക് കുത്തിമറിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ വൈദ്യുതി വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടു. ഈ മേഖലയിൽ കാട്ടാനകൾ നാശനഷ്‌ടങ്ങൾ ഉണ്ടാക്കുകയും വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നതും പതിവായിരിക്കുകയാണ്.


Read Previous

പകൽ നാടൻപണികൾ, സന്ധ്യയായാൽ മയക്കുമരുന്ന് കച്ചവടം; നാട്ടിലെ ‘മാന്യന്മാരായ’ അതിഥി തൊഴിലാളികൾ പിടിയിൽ

Read Next

ജനാധിപത്യത്തെ നമുക്ക് ഒരുമിച്ച് ശക്തിപ്പെടുത്താം’, ഇന്ന് ദേശീയ വോട്ടർ ദിനം, അറിയാം പ്രാധാന്യവും ചരിത്രവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »