ഹായിൽ :- ” വിശുദ്ധ റമളാൻ ദാർശനികതയുടെ വെളിച്ചം” എന്ന പ്രമേയത്തിൽ ഐ.സി.എഫ് അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന റമളാൻ കാംമ്പയിൻ്റെ ഭാഗമായി ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നുഗ്രയിലെ ഫൈഹ ഓഡിറ്റോറിയത്തിൽ വെച്ച് സ്നേഹ സംഗമവും ഗ്രാൻൻ്റ് ഇഫ്ത്താറും നടത്തി…

സൗഹാർദ്ദവും സാഹോദര്യവും,സ്നേഹവും പങ്ക് വെക്കലിൻ്റെ വേദിക്കൂടിയായിരുന്നു ICF ഗ്രാൻൻ്റ് ഇഫ്ത്താർ സംഗമം . ഹായിലിലെ വിവിധ മത, രാഷ്ട്രിയ, സാമുഹിക സാംസ്കാരിക, ജീവകാരുണ്യ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു…
സ്നേഹസംഗമം സയ്യിദ് അബ്ദുൽ ഷുക്കൂർ തങ്ങൾ കാസർഗോഡിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. സെൻട്രൽ പ്രസിഡൻൻറ് ബഷീർ സഅദി കിന്നിംഗാർൻ്റെ അദ്ധ്യക്ഷത യിൽ SSF കേരള സംസ്ഥാന മുൻ പ്രസിഡൻറ് K Y നിസാമുദ്ദീൻ ഫാളിലി കൊല്ലം ഉൽഘാ ടനം ചെയ്തു…മുനീർ സഖാഫി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി.

ഇബ്രാഹിം സഖാഫി ,ചാൻസാ അബ്ദുൽ റഹ്മാൻ (ജീവകാരുണ്യ പ്രവർത്തകൻ) നൗഫൽ ( LuLu ജനറൽ മാനേജർ) ,അലി സാഹിബ് (സെവൻ ഇലവൻ)ഷിൻറ്റോ മോഹൻ ( City flawer) ഹുസൈൻ വടുതല (KMCC ) അഷറഫ് ഈറ്റ് വെൽ, കൃഷ്ണകുമാർ (അൽ ഹബീബ് ഹോസ്പി റ്റൽ) ഷൗക്കത്ത് ചെമ്പിലോട് തുടങ്ങിയവർ സംബന്ധിച്ചു.ബഷിർ നെല്ലളം സ്വാഗതവും, അഫ്സൽ കായംകുളം നന്ദിയും പറഞ്ഞു.