ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദമ്മാം: ഇന്ത്യയുടെ എഴുപത്തിഒമ്പതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘നീതി സ്വതന്ത്രമാകട്ടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ സി എഫ്) ദമ്മാം വെസ്റ്റ് ഡിവിഷൻ പൗരസഭ സംഘടിപ്പിച്ചു. ഐസിഎഫ് സൗദി ഈസ്റ്റ് ചാപ്റ്റർ സെക്രട്ടറി റാഷിദ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ അഡ്മിൻ സെക്രട്ടറി ഷറഫുദ്ദീൻ പുളിഞാൽ കീ നോട്ട് അവതരിപ്പിച്ചു.
നമ്മുടെ പൂർവികർ ഒന്നിച്ചു പൊരുതി നേടിയ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കൽ നമ്മുടെ കടമയാണെന്ന് പൗരസഭ അഭിപ്രായപ്പെട്ടു. നിയമത്തിനു മുമ്പിൽ എല്ലാവരും സമന്മാരാണ് എന്നതാണ് നിയമ വാഴ്ചയുടെ അടിസ്ഥാനം. ഒരു തരത്തിലുമുള്ള വിവേചനവും പാടില്ലെന്ന് ഭരണഘടന നിഷ്കർഷിക്കുന്നുമുണ്ട്. ഭരണ ഘടനയുടെ ഈ ഉറപ്പിൻമേലാണ് നമ്മുടെ രാജ്യം സുശക്തവും അഖണ്ഡവുമായി മുന്നോട്ട് പോവുന്നത്. ഭരണ ഘടന നൽകുന്ന സംരക്ഷണം എല്ലാ വിഭാഗങ്ങൾക്കും ഉറപ്പാക്കാൻ നമ്മുടെ നീതി ന്യായ വ്യവസ്ഥക്കും ഭരകൂടത്തിനും ബാധ്യതയുണ്ട്. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. അതിനെ പൂർണാർത്ഥത്തിൽ കാത്തു സൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് സംഗമം ഉദ്ഘോഷിച്ചു.
ദമ്മാം അൽ ഹിദായ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡിവിഷൻ പ്രസിഡന്റ് മൂസ മുസ്‌ലിയാർ അദ്ധ്യക്ഷം വഹിച്ചു.ശംസുദ്ദീൻ സഅദി,സലീം സഅദി, അസ്ലം സിദ്ദീഖി,ഹാരിസ് സഖാഫി, അഷ്‌റഫ് ചാപ്പനങ്ങാടി എന്നിവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു. ഐ സി എഫ് ദമ്മാം റീജിയൻ വെൽഫെയർ സെക്രട്ടറി അഹമ്മദ് തോട്ടട മോഡറേറ്റർ ആയിരുന്നു. അബൂബക്കർ കൊടുവള്ളി,ഷംസു കൊല്ലം എന്നിവർ നേതൃത്വം നൽകി.ഷരീഫ് കുനിയിൽ സ്വാഗതവും സ്വാലിഹ് കരിപ്പൂർ നന്ദിയും പറഞ്ഞു
