Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു; പ്രവാസികളുടെ വിഷയങ്ങൾ ചർച്ചയായി


മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ് പങ്കെടുത്ത പരിപാടിയിൽ എംബസിയുടെ വെൽഫെയർ, കോൺസുലാർ ടീമുകളും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. 40-ൽ അധികം ഇന്ത്യൻ പ്രവാസികളാണ് ഓപ്പൺ ഹൗസിൽ പങ്കെടുത്തത്. ബഹ്റൈനടക്കമുള്ള രാജ്യങ്ങളിൽ സമീപകാലത്തു ണ്ടായ സാഹചര്യങ്ങളിൽ ഇന്ത്യൻ സമൂഹം കാണിച്ച സഹകരണത്തെ അംബാസഡർ അഭിനന്ദിച്ചു. ബഹ്‌റൈൻ അധികൃതർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യൻ സമൂഹത്തിന് നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും ബഹ്‌റൈൻ സർക്കാരിനോട് അംബാസഡർ നന്ദി രേഖപ്പെടുത്തി.

2025 ജൂൺ 21-ന് നടന്ന 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ സജീവമായി പങ്കെടുത്ത ഇന്ത്യൻ സമൂഹത്തിനും അംബാസഡർ നന്ദി പറഞ്ഞു. അടുത്തിടെ ഇന്ത്യ സന്ദർശിക്കുകയും രണ്ടാമത് ഏഷ്യൻ യോഗാസന കായിക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്ത ബഹ്‌റൈൻ യോഗാസന ടീമിന്റെ ഒരു പ്രതിനിധി സംഘവും ഓപ്പൺ ഹൗസിൽ പങ്കെടുത്തു.

ഈദ് അൽ അദ്ഹയോടനുബന്ധിച്ച് 20 ഇന്ത്യൻ പൗരന്മാരെ ബഹ്റൈൻ രാജാവ് പൊതുമാപ്പ് കൊടുത്ത് മോചിപ്പിച്ചതായി അറിയിച്ച അംബാസിഡർ 2023 ഡിസംബർ മുതൽ ആകെ 250 ഇന്ത്യൻ പൗരന്മാരെ ഇത്തരത്തിൽ മോചിപ്പിച്ചതായും വ്യക്തമാക്കി. ഈ മാസം എംബസി ഉദ്യോഗസ്ഥർ വനിത ജയിലും, ജൗ ജയിലും സന്ദർശിച്ച് തടവുകാരെ നേരിൽ കണ്ടതായും, വനിത ജയിലിലെ തടവുകാർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിലൂടെ സഹായ കിറ്റുകൾ നൽകിയതായും അംബാസിഡർ അറിയിച്ചു.

മെമ്പർഷിപ്പ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന ടൂർ ആൻഡ് ട്രാവൽ കമ്പനികൾക്കെതിരെ നിരവധി തട്ടിപ്പ് കേസുകൾ ഇന്ത്യൻ പൗരന്മാർ എംബസിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരം പാക്കേജുകൾ എടുക്കുന്നതിനും പണമടയ്ക്കുന്നതിനും മുമ്പ് കമ്പനികളുടെ യോഗ്യതകൾ ശ്രദ്ധാപൂർവ്വം പരിശോധി ക്കാൻ എംബസി എല്ലാ ഇന്ത്യൻ പൗരന്മാരോടും ആവശ്യപ്പെട്ടു. കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പുതിയ ഔട്ട്സോഴ്സ് ഏജൻസിയെ നിയമിച്ചിട്ടുണ്ടെന്നും, ഇവർ 2025 ഓഗസ്റ്റ് 01 മുതൽ പാസ്‌ പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ ഇവരിലൂടെ നൽകുമെന്നും അറിയിച്ച ഇന്ത്യൻ സ്ഥാനപതി ജൂലൈ 01 മുതൽ 2025 ജൂലൈ 31 വരെ ഈ സേവനങ്ങൾ ഇന്ത്യൻ എംബസിയിൽ തന്നെ നൽകുമെന്നും വ്യക്തമാക്കി.


Read Previous

ഗാന്ധിജിയെ മാറ്റി നിർത്തി ഇന്ത്യ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്

Read Next

ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് നഷ്ടം വന്നത് 1200 കോടി ഡോളർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »