സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ചന്ദ്രനിൽ ഇന്ത്യൻ പതാക പറക്കും; ശുക്രനിൽ പര്യവേഷണം ഉടൻ’


ന്യൂഡല്‍ഹി: ബഹിരാകാശ യാത്രികരെ 2040 ഓടെ ചന്ദ്രനില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ). ഇന്ത്യയുടെ ഈ അഭിമാന ദൗത്യത്തിന് രൂപം നല്‍കിയതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ചന്ദ്രനില്‍ ഇന്ത്യന്‍ പതാക പറക്കും. നമ്മുടെ പൗരന്‍ അവിടെ പോവുകയും സുരക്ഷിതമായി തിരികെ വരികയും ചെയ്യും. 2040 ല്‍ ആണ് ഇത് ലക്ഷ്യമിടുന്നതെന്നും 2025 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ സ്ഥാപിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

ശുക്രനിലേക്കുള്ള ഒരു പര്യവേഷണ ദൗത്യത്തിന് അംഗീകാരം നല്‍കിയതായും സോമനാഥ് അറിയിച്ചു. തങ്ങള്‍ നിര്‍വ്വഹിച്ച ദൗത്യങ്ങളുടെ കാര്യത്തിലും പ്രധാനമന്ത്രിയുടെ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി യുള്ള ഭാവി പദ്ധതികളുടെ അടിസ്ഥാനത്തിലും 2024 മികച്ച വര്‍ഷമായിരുന്നുവെന്ന് വിശ്വസിക്കുന്നു.

ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് അടുത്ത 25 വര്‍ഷത്തേക്കുള്ള കാഴ്ചപാട് പ്രഖ്യാപിച്ചതെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വ്യക്തമാക്കി. മനുഷ്യന്റെ ബഹിരാകാശ യാത്ര യെയും ചാന്ദ്ര ദൗത്യങ്ങളെയും പിന്തുണയ്ക്കാന്‍ ശേഷിയുള്ള പുനരുപയോഗിക്കാനാകുന്ന റോക്കറ്റു കളുടെ വികസനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

250 ലധികം ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയുടെ ബഹിരാകാശ മേഖലയെ നവീകരിക്കുകയും ഊര്‍ജസ്വലമാക്കുകയും ചെയ്യുന്നു. ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും 2.52 രൂപ പ്രതിഫലമായി ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു.


Read Previous

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; എഎസ്‌ഐ ഉൾപ്പടെ രണ്ടുപൊലിസുകാർ അറസ്റ്റിൽ; ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായും കണ്ടെത്തൽ

Read Next

ലോക അറബി ഭാഷാ ദിനം ആഘോഷിച്ച് അലിഫ് സ്കൂൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »