ഇന്ത്യൻ പ്രധാനമന്ത്രി ഡിസംബർ 21 നു കുവൈത്ത് സന്ദർശിക്കും, 43 വർഷത്തിന് ശേഷം ഇത് ആദ്യം. സൗദി അറേബ്യൻ സന്ദർശനത്തിന് ഇടയിലാണ് മോദിയുടെ കുവൈത്ത് സന്ദർശനം


കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഡിസംബർ 21 നു കുവൈത്ത് സന്ദർശിക്കും ഡിസംബർ മൂന്നാം വാരം നിശ്ചയിച്ച സൗദി അറേബ്യൻ സന്ദർശനത്തിന് ഇടയിലാണ് മോദിയുടെ കുവൈത്ത് സന്ദർശനം. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടേ കുവൈത്ത് ഭരണ നേതൃത്വവുമായി ചർച്ച നടത്തുന്ന അദ്ദേഹം വൈകീട്ട് ഹവല്ലിയിലെ കോർടിയാർഡ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.

ഇന്ത്യൻ തൊഴിലാളി ക്യാമ്പുകളും പ്രധാന മന്ത്രി സന്ദർശിക്കും. കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദർശിച്ച കുവൈത്ത് വിദേശ കാര്യ മന്ത്രി അബ്ദുള്ള യഹിയ കുവൈത്ത് സന്ദർശിക്കുന്നതിനുള്ള ക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് കൈമാറിയിരുന്നു.43 വർഷത്തിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദർശനം.1981 ലാണ് ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കുവൈത്ത് സന്ദർശിച്ചത്.


Read Previous

കുവൈറ്റിൽ പ്രകടനങ്ങൾ നടത്തിൽ പങ്കെടുക്കുന്ന പ്രവാസികളെ നാടുകടത്തും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Read Next

ഒരാഴ്ചയ്ക്കുള്ളിൽ സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ടത് 9,529 പ്രവാസികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »