ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ച് ഒരു മാസം തികയുന്ന വേളയിൽ, ഗാസ നഗരത്തെ വളഞ്ഞ് രണ്ടായി വിഭജിച്ചതായി ഇസ്രയേൽ സൈന്യം. ഇത് മൂന്നാം തവണയാണ് ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഇസ്രയേൽ തകർക്കുന്നത്. അതിനിടെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്‌തീൻ പ്രസിഡന്റു മായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ ഇറാഖിൽ അപ്രതീക്ഷിത സന്ദർശനവും നടത്തി.

ഗാസയിൽ നാലാഴ്‌ചയിലേറെ നീണ്ട യുദ്ധത്തിൽ 9770 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിൽ ഹമാസ് 1,400ലധികം ആളുകളെ കൊല്ലുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്‌തതിന് ശേഷമാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്.