രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല’; മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം


തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി.

ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള സെക്രട്ടേ റിയറ്റ് തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ നീക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിനു പിന്നാലെ ഇപി ജയരാജന്‍ തിരുവന ന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെയാണ് ഇപി മടങ്ങിയത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം.

സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇപി പ്രതികരിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായി രുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. താനും ജാവഡേ ക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പരസ്യവിമര്‍ശനവുമായി രംഗത്തെ ത്തിയിരുന്നു.


Read Previous

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി രാധിക ശരത് കുമാര്‍, സിനിമാ സെറ്റിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നു, സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക

Read Next

പൊറോട്ട കമ്പനിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിനരികെ കമ്പിപ്പാര; ഒപ്പമുണ്ടായിരുന്ന ആള്‍ ഒളിവില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »