അൻവർ ഉയർത്തിയ വിഷയം വളരെ ഗൗരവമുള്ളത്, യൂഡി എഫ് നേരത്തെ പറഞ്ഞ കാര്യങ്ങള്‍, സിപി എം സംഘപരിവാർ ബാന്ധവം ഇടതിന് തിരിച്ചടിയാകും: കെ പി നൗഷാദ് അലി. “ആര്യോടനോർമ്മയിൽ” അനുസ്മരണം ഇന്ന് റിയാദില്‍


റിയാദ്: സി പി എം സംഘപരിവാർ ബാന്ധവം ഇടതിന് തിരിച്ചടിയാകുമെന്നും കേരളത്തില്‍ ലോകസഭ തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ വിജയത്തിന്‍റെ ട്രെന്‍ഡ് അതേപടി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും വരാന്‍പോകുന്ന ത്രീതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പ് യുഡീഫ് മികച്ച വിജയം നേടും.

ഓ ഐ സി സി റിയാദ് മലപ്പുറം ഭാരവഹികള്‍ക്കൊപ്പം കെ പി സി സി സെക്രട്ടറി കെ പി നൗഷാദ് അലി റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

നിലമ്പൂര്‍ എം എല്‍ എ പി വി അൻവർ ഉയർത്തിയ വിഷയങ്ങൾ വളരെ ഗൗരവമുള്ള തും ആശയപരമായി ചർച്ച ചെയ്യേണ്ടതുമാണ് ഈ വിഷയങ്ങൾ നേരത്തെ യുഡീഫ് ഉന്നയിച്ചതാണ് ഇപ്പോഴിതിന് കൂടുതല്‍ മീഡിയ ശ്രദ്ധകിട്ടിയത് ഭരണകഷി എം എൽ എ പറഞ്ഞതുകൊണ്ടാണെന്ന് കെ പി സി സി ജനറല്‍സെക്രട്ടറി കെ പി നൗഷാദ് അലി റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറത്ത് ക്രൈം റേറ്റ് കൂട്ടാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. രാഷ്ട്രിയ കൂട്ട് കച്ചവടത്തെ കുറിച്ച് അൻവർ ഉദ്ദേശിച്ചത് ബിജെപിയെ കുറിച്ചായിരി ക്കുമെന്നും യൂഡി എഫ് നെ കുറിച്ചല്ലെന്നും നൗഷാദ് അലി പറഞ്ഞു ഹസ്സനെ കുറിച്ച് അൻവർ പറഞ്ഞത് ദിവസങ്ങൾക്ക് മുൻപ് അദ്ധേഹത്തെ കുറിച്ച് ഹസ്സൻ പറഞ്ഞത്തിനു തിരിച്ചു പറഞ്ഞതായി കണ്ടാൽ മതിയെന്നും ഹസ്സൻ ഭരണസംവിധാനത്തിൽ നിൽക്കുന്ന ആളല്ല അതുകൊണ്ട് തന്നെ ഇത്തരം ആരോപണം നിലനിൽക്കുന്നതല്ലന്നും അദ്ദേഹം പറഞ്ഞു

അൻവറിന്റെ രാഷ്ട്രിയ പരിസരത്ത് സിപി എംന് വലിയ സ്വാധീനമില്ല സാധാരണക്കാരായ നിരവധി ഇടത് അനുഭാവികൾ അന്‍വറിനൊപ്പമുണ്ട്, അൻവർ കോൺഗ്രസ്സിലേക്ക് തിരിച്ചു വരുമോയെന്ന് വെക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ് ആധികാരികതയോടെ കാര്യങ്ങൾ പറയേണ്ടത് കെ പി സി സി പ്രസിടെന്റും പ്രതിപക്ഷ നേതാവുമാണ് അവർ എടുക്കുന്ന തീരുമാനം എല്ലാ കോൺഗ്രസ്‌ പ്രവർത്തകർക്കും ബാധകമാണ് അൻവർ നേരത്തെ ചില കോൺഗ്രസ്‌ നേതാക്കൾ ക്കെതിരെ രൂക്ഷമായി വിമർശനം നടത്തിയിട്ടുണ്ട് പക്ഷെ ഇപ്പോഴത്തെ സാഹചര്യം വേറെയാണ് അൻവർ സ്ഥിരമായി രാഷ്ട്രീയം പറയുന്ന ആളല്ല ഇപ്പോൾ ചിലവിഷയങ്ങൾ നിരന്തരം അദ്ദേഹം പറയുന്നുണ്ട് ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നതായി നൗഷാദ് അലി പറഞ്ഞു

അൻവറിന്റെ പിന്നിൽ ചില മത നേതാക്കൾ ഉണ്ടെന്ന ആരോപണത്തോടും അദേഹത്തിന്റെ മറുപടി, എനിക്കങ്ങനെ തോന്നുന്നില്ല എന്നായിരുന്നു. സിപിഎം ലെ ചിലർ ഉണ്ടാകാം മുന്‍പ് എം വി രാഘവൻ കൊണ്ടുവന്ന ബദൽ രേഖക്ക് ഒപ്പം നിൽക്കുകയും അവസരം വന്നപ്പോൾ മറുകണ്ടം ചാടിയ വ്യക്തിയാണ് ഇപ്പോഴത്തെ സിപി എം സെക്രെട്ടറി എം വി ഗോവിന്ദൻ എന്നും ചിലപ്പോള്‍ അത്തരം ആളുകള്‍ അന്‍വറിന്റെ കൂടെ ഉണ്ടാകാമെന്നും കെപി സിസി സെക്രട്ടറി കൂടിയായ നൗഷാദ് അലി പറഞ്ഞു പറഞ്ഞു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവും മലബാറിലെ കോൺഗ്രസ്സിന്റെ ചാലകശക്തിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന “ആര്യോട നോർമ്മയിൽ” എന്ന പരിപാടി സെപ്റ്റംബർ 27 ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ബത്ഹ ഡി പാലസിൽ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംഭവ ബഹുലമായ ആര്യാടന്റെ കഥയും കാലവും പറയാനും ആനുകാലിക രാഷ്ട്രീയ വിഷയത്തിൽ സംസാരിക്കാനും കെ പി സി സി സെക്രട്ടറിയും വിഖ്യാത ചാനൽ ഡിബേറ്ററുമായ കെ പി നൗഷാദ് അലി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുക്കും.റിയാദിലെ മുതിർന്ന നേതാക്കളും, പ്രവർത്തകരും, കുടുംബങ്ങളും പങ്കെടുക്കുന്ന പരിപാടി അവിസ്മരണീയമാക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു .

റിയാദിലെ ഒഐസിസി പ്രവർത്തകരും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി യിരുന്ന നേതാവും സംഘടനാ യാത്രക്ക് കൃത്യമായ ദിശാബോധം നൽകിയ രാഷ്ട്രീയ ഗുരു കൂടിയായിരുന്നു ആര്യാടനെന്നും അദ്ദേഹത്തിൻറെ നാമധേയത്തിൽ ഉപകാര പ്രദമായ വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഒഐസിസി മലപ്പുറം ജില്ല ആലോചി ക്കുന്നെണ്ടെന്ന് ജില്ല പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു. ഡി-പാലസിൽ നടക്കുന്ന പരിപാടിയിൽ “ആര്യാടൻ നടന്ന വഴിയിലൂടെ” എന്ന തലവാചകത്തിൽ ഫോട്ടോ, ഡോക്യൂമെന്ററി പ്രദർശനം നടക്കും.

വാർത്താസമ്മേളനത്തിൽ കെപി നൗഷാദ് അലി, സിദ്ദിഖ് കല്ലുപറമ്പൻ, അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, വഹീദ് വാഴക്കാട്, ജംഷദ് തുവ്വൂർ എന്നിവർ പങ്കെടുത്തു.


Read Previous

‘ജനങ്ങൾ നൽകിയ സൂര്യശോഭയാണ് മുഖ്യമന്ത്രിക്ക്, അത് കെട്ടുപോകില്ല’, അന്‍വറിനെ തള്ളി എൽഡിഎഫ് കൺവീനർ

Read Next

മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »