Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡാലസ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം, സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


ഡാലസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയനും കേരള ഘടകവും സംയുക്തമായി രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡാലസിലെ ഇർവിങ്ങിലുള്ള ‘ഔർ പ്ലേസ് ഇന്ത്യൻ റെസ്റ്റോറന്റി’ൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണി ക്കാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരുദേവ് ഹയർ ദേശീയ പതാക ഉയർത്തി. തുടർന്ന് ഐ.ഒ.സി. കേരള ഘടകം പ്രസിഡന്റ് മാത്യു നൈനാൻ, രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ടും ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും ഓർമ്മിപ്പിച്ചുകൊണ്ടും സംസാരിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക പ്രവർത്തക രുമുൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. ഐ.ഒ.സി. കേരള ഘടകം ജനറൽ സെക്രട്ടറി അഞ്ജു ബിജിലി, ചെയർമാൻ സാക്ക് തോമസ്, വൈസ് ചെയർമാൻ സന്തോഷ് കാപ്പിൽ, വൈസ് പ്രസിഡന്റും മുൻ നാവിക ഉദ്യോഗസ്ഥനുമായ ജോജി ജോർജ്, മീഡിയ കോർഡിനേറ്റർ പ്രിയ വെസ്ലി, യൂത്ത് കോർഡിനേറ്റർ ജോഫി ജേക്കബ് എന്നിവർ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാൻ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധനാണെന്ന് ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ഐ.ഒ.സി. കേരള ഘടകം ട്രഷറർ ബിനോയ് ഫിലിപ്പ് നന്ദി പറഞ്ഞു


Read Previous

കേളി അൽഖർജ് ഏരിയ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

Read Next

ഫെഡറലിസത്തെ  സംരക്ഷിക്കാൻ   ജാഗരൂകരാകണം:  നവയുഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »