Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്രം കുറിച്ച് സൗദിയിലെ ഏറ്റവും വലിയ രക്തദാനം. ഒറ്റദിവസം 1428 രക്തദാതാക്കൾ.


കേളിക്ക്  റിയാദ് ബ്ലഡ് ബാങ്ക് റീജണൽ  ഡയറക്ടർ ഖാലിദ് സൗബി നൽകിയ  സർട്ടിഫിക്കറ്റ് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏറ്റ് വാങ്ങുന്നു.

റിയാദ് : സൗദിയിലെ ഏറ്റവും വലിയ രക്തദാനം സംഘടിപ്പ് കേളി കലാസാംസ്കാരിക വേദി ചരിത്രം കുറിച്ചു. കേളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എട്ടാമത് മെഗാ രക്തദാനത്തിൽ 1428 പേർ പങ്കാളി കളായി. കേളി സിൽവർ ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി അഞ്ച് കേന്ദ്രങ്ങളിലായാണ് ക്യാമ്പ്  സംഘടിപ്പിച്ചത്.

വിദൂര പ്രദേശങ്ങളിൽ ഉള്ളവരെകൂടി ക്യാമ്പിന്റെ ഭാഗമാക്കുക, കൂടുതൽ രക്തം ശേഖരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പ് ഹജ്ജിന് എത്തുന്നവരെ അടിയന്തിര ഘട്ടത്തിൽ സഹായിക്കു ന്നതിനുള്ള മുൻകരുതലായാണ് സംഘടിപ്പിച്ചു വരുന്നത്, കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സ്ത്രീ പങ്കാളിത്തം വർദ്ധിച്ചു എന്നത് എടുത്ത് പറയേണ്ടതാണ്. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാർ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ,  യെമൻ, സിറിയ, പലസ്തീൻ, സുഡാൻ, ജോർദ്ദാൻ എന്നീ രാജ്യക്കാരും സൗദി പൗരന്മാരും രക്തദാനത്തിൽ പങ്കാളികളായി.

രാവിലെ 9 മണിക്ക് ആരംഭിച്ച റിയാദിലെ ക്യാമ്പ് വൈകിട്ട് ഏഴുമണിക്കാണ് അവസാനിച്ചത്.  ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രിയിൽ നിന്നുള്ള 56 സ്റ്റാഫുകൾക്ക് പുറമെ രജിസ്ട്രേഷൻ വിഭാഗത്തിൽ കേളിയിയുടെ 22 മെമ്പർമാരും  വളണ്ടിയർമാരായി 90 പേരും പ്രവർത്തിച്ചു. റിയാദിലെ പ്രവർത്തനങ്ങൾക്ക് സംഘാടക സമിതി ചെയർമാൻ നസീർ മുള്ളൂർക്കര, ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ നേതൃത്വം നൽകി. 1700 ന് പുറത്ത് ആളുകൾ എത്തിച്ചേർന്ന ക്യാമ്പിൽ 1456 പേർ രജിസ്റ്റർ ചെയ്തു. മുന്നൂറോളം പേരുടെ രക്തം വിവിധ കാരണങ്ങളാൽ ശേഖരിക്കാൻ കഴിഞ്ഞില്ല. 1139 പേരുടെ രക്തം ശേഖരിച്ചു.

അൽഖർജ് എരിയയിൽ നടത്തിയ ക്യാമ്പിന് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ പ്രസിഡണ്ട് ഷബി അബ്ദുൾ സലാം, ആക്ടിംഗ് സെക്രട്ടറി റാഷിദ് അലി എന്നിവർ നേതൃത്വം നൽകി.  രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് അഞ്ചുമണി വരെ നീണ്ടു നിന്നു. ഒരേസമയം ആറുപേരുടെ രക്തം ശേഖരിക്കാവുന്ന മൊബൈൽ യൂണിറ്റായിരുന്നു അൽഖർജിൽ എത്തിയിരുന്നത്. 146 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ നിന്നും 103 പേരുടെ രക്തം സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ 9 അംഗങ്ങളും കേളിയുടെ 22 പേർ വോളണ്ടിയർമാരായും പ്രവർത്തിച്ചു.

അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കോഡിനേറ്റർ അബ്ദുള്ള  മെഡിക്കൽ ടീമിനെ നയിച്ചു. ദവാത്മിയിൽ സമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പിന് യൂണിറ്റ് രക്ഷാധികാരി സമിതി അംഗങ്ങളായ  ഉമ്മർ, രാജേഷ്, മുജീബ്, ബിനു ജീവകാരുണ്യ കമ്മറ്റി ചെയർമാൻ റാഫി എന്നിവർ നേതൃത്വം നൽകി. രാവിലെ 9 മണിമുതൽ മൂന്നുമണിവരെ നീണ്ട് നിന്ന ക്യാമ്പിൽ 100ൽ പരം രക്തദാ താക്കളെത്തി. 70 പേരുടെ രക്തം സ്വീകരിച്ചു. ദവാത്മി ജനറൽ ആശുപത്രിയിലെ 9 അംഗ ടീമിനെ പിആർഓ മലാഹി നയിച്ചു.

https://twitter.com/Malayalamithram/status/1912058971172581574

അൽക്കുവയ്യ യൂണിറ്റിൽ നടന്ന ക്യാമ്പിന് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി അനീഷ് അബൂബക്കർ എന്നിവർ നേതൃത്വം നൽകി. അൽഖുവയ്യ ജനറൽ ആശുപത്രിയിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു ക്യാമ്പ് എന്നതരത്തിൽ ആദ്യമായി സംഘടിപ്പിക്കുന്നത് കൊണ്ടുതന്നെ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ആശുപത്രി അധികൃതർക്ക് സാധിച്ചില്ല. ഉച്ചക്ക് മൂന്ന് മണിയോടെ ആരംഭിച്ച ക്യാമ്പ് രാത്രി പത്തു മണി വരെ നീണ്ടു നിന്നെങ്കിലും 32 യൂണിറ്റ് രക്തം മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞത്.  ആവശ്യത്തിനുള്ള ബ്ലഡ് ബാഗ് കരുതാതിരിുന്നതിനാൽ 100കണക്കിന് രക്തദാതാക്കൾക്ക് തിരിച്ചു പോകേണ്ടി വന്നു,

മജ്‌മയിൽ സംഘടിപ്പിച്ച ക്യാമ്പ് കിങ് ഖാലിദ് ആശുപത്രിയുടെയും നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൻ്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. കേളി മജ്മ യൂണിറ്റ് പ്രസിഡണ്ട് ബാലകൃഷ്ണൻ, സെക്രട്ടറി പ്രതീഷ് ട്രഷറർ രാധാകൃഷ്ണൻ  കുടുംബ വേദി അംഗം ശരണ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 12 അംഗ മെഡിക്കൽ ടീമിനെ ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ഖാലിദ്, സാല റഷീദി എന്നിവർ നയിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് 2.30 ന് അവസാനിപ്പിച്ചു. 119 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ  70 പേരുടെ രക്തം സ്വീകരിച്ചു.

റിയാദിൽ നടന്ന സമാപന ചടങ്ങിന് കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ നസീർ മുള്ളൂർക്കര ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. റിയാദ് ബ്ലഡ് ബാങ്ക് റീജനൽ ഡയരക്ടർ ഖാലിദ് സൗബി, സെൻട്രൽ ഡയർക്ടർ അബ്ദുൾ ലത്തീഫ് അൽ ഹാരിസി, സൂപ്പർ വൈസർ  മുഹമ്മദ് ബത്ത അൽ അനസ്,  കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സുരേന്ദ്രൻ കൂട്ടായ്, സീബാ കൂവോട്, ലുലു മലാസ് മാർക്കറ്റിംഗ് മാനേജർ ഖാലിദ് ഹംദാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ  മെമന്റോയും സർട്ടിഫിക്കറ്റും റീജണൽ  ഡയറക്ടറിൽ നിന്നും  കേളി സെക്രട്ടറിയും പ്രസിഡണ്ടും ചേർന്ന് ഏറ്റു  വാങ്ങി. ലുലുവിനും ബ്ലഡ് ബാങ്കിനും മികച്ച സേവനം കാഴ്ചവച്ച സ്റ്റാഫിനും, വിവിധ മേഖലകളിൽ ക്യാമ്പിന് നേതൃത്വം നൽകിയ ആശുപത്രികൾക്കും  കേളി യുടെ  മെമന്റോ വിതരണം ചെയ്തു. റിയാദ് സിറ്റിയിൽ നിന്നും മാറി വിദൂര ദേശങ്ങളിലും രക്തദാനം നടത്താൻ തുടക്കം കുറിച്ച കേളിക്ക് റീജനൽ ഡയറക്ടർ പ്രത്യേകം അഭിനന്ദനം അറിയിച്ചു. ചടങ്ങിന് സംഘാടക സമിതി ആക്ടിംഗ് കൺവീനർ നാസർ പൊന്നാനി നന്ദി പറഞ്ഞു.


Read Previous

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; സുവിശേഷ പ്രവർത്തക അറസ്റ്റിൽ

Read Next

തറവാട് ജെ.പി.കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ-3 ഏപ്രില്‍ 24 മുതല്‍ 26 വരെ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »