Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറില്ലെന്ന കടുത്ത നിലപാടുമായി ഹമാസ് നേതാവ്


കെയ്റോ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസിന്റെ ഗാസ ആക്ടിങ് മേധാവി ഖലീല്‍ അല്‍ ഹയ്യ. അല്‍-അഖ്‌സ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖലീല്‍ അല്‍ ഹയ്യ നിലപാട് വ്യക്തമാക്കിയത്.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ അതിക്രമിച്ചു കയറി അക്രമം അഴിച്ചു വിട്ട ഹമാസ് ഭീകരര്‍ 1200 ലധികം നിരപരാധികളെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടു പോവുകയും ചെയ്തിരുന്നു. പിന്നീട് മൂന്ന് ഘട്ടങ്ങളായി നടന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി നൂറിലധികം ബന്ദികളെ പരസ്പരം കൈമാറി. ചിലര്‍ തടവില്‍ മരണപ്പെട്ടു. ഇനിയും 97 പേര്‍ ഹമാസിന്റെ തടവറയിലുണ്ട്.

ഇവരില്‍ പുറത്തെത്തിക്കുന്ന ഓരോ ബന്ദിക്കും 50 ലക്ഷം ഡോളര്‍ നല്‍കുമെന്നും ഹമാസിന്റെ നിയന്ത്രണത്തില്‍ നിന്ന് ഇവരെ മോചിപ്പിക്കാന്‍ സഹായിച്ചാല്‍ സുരക്ഷിതമായി പാലസ്തീനില്‍ നിന്ന് പുറത്തു കടക്കാന്‍ അവസരമൊരുക്കുമെന്നും പാലസ്തീനികള്‍ക്ക് മുന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഗ്ദാനം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് യുദ്ധം അവസാനിക്കാതെ തടവുകാരുടെ കൈമാറ്റം സാധ്യമല്ലെന്ന കടുത്ത നിലപാട് ഹമാസ് നേതാവ് വ്യക്തമാക്കിയത്.


Read Previous

കേസിന് പിന്നാലെ ഗൗതം അദാനിക്ക് വൻ തിരിച്ചടി; വിമാനത്താവള വികസന പദ്ധതി ഉൾപ്പെടെ സുപ്രധാന കരാറുകൾ റദ്ദാക്കി കെനിയ

Read Next

നെതന്യാഹു, യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവർക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »