Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടത് സർക്കാരുകൾ ജനങ്ങൾക്കൊപ്പം; കേളി


റിയാദ് : സിപിഐഎം പ്രഥമ സംസ്ഥാന സെക്രട്ടറി സിഎച്ച്‌ കണാരന്റെ 53-ാം ഓർമ്മദിനം പുതുക്കി കേളി കലാസാംസ്കാരിക വേദി. ബത്ത ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി.

കേരളം സർവ്വ മേഖലയിലും കൈവരിച്ച പുരോഗതിയിൽ ഇടത് സർക്കാരുകളുടെയും, കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പങ്ക് അവിസ്മരണീയമാണ്. കേരളത്തിൻ്റെ ഗതിതന്നെ മാറ്റിയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിൽ സിഎച്ച് കണാരൻ നൽകിയ സംഭാവനകൾ താഴെക്കിടയിലെ ജനസമൂഹത്തിൻ്റെ ഇടയിൽ നിന്നും ലഭിച്ച അനുഭവത്തിൻ്റെ ബാക്കി പത്രമാണെന്നും, ലോക ശ്രദ്ധ ആകർഷിക്കുംവിധം നവംബർ ഒന്നിന് നടക്കുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കാൻ ഇടത് സർക്കാരുകളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗം ഫിറോഷ്‌ തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് കേളി സെക്രട്ടറി സുരേഷ്‌ കണ്ണപുരം, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, മർഖബ് യൂണിറ്റ് അംഗം അനസ്‌ എന്നിവർ സഖാവിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ സ്വാഗതവും, സെബിൻ ഇക്ബാൽ നന്ദിയും പറഞ്ഞു.


Read Previous

ആന്ധ്ര സ്വദേശിക്ക് കൈത്താങ്ങായി മലയാളി മാലാഖ

Read Next

55 രാജ്യങ്ങൾ താണ്ടി സൈക്കിൾ സഞ്ചാരി അരുൺ തഥാഗത് റിയാദിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »