
റിയാദ് :കാഴ്ചയുടെ വിസ്മയം ഒരുക്കി നമ്മുടെ സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരി എന്ന മഹാവിപത്തി നെതിരെ പ്രവാസി സമൂഹവും സര്‍ക്കാരിനൊപ്പം കൈകോര്‍ക്കുകയാണ്, റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന വിത്യസ്തമായ ലഘുനാടകം അവതരണം കൊണ്ടും അഭിനയം കൊണ്ടും ആശയം കൊണ്ടും ഏറെ മികച്ചുനിന്നു ലഹരി തകര്‍ക്കുന്ന ജീവിതം അനാവരണം ചെയ്ത ‘ഇരകള്‍’ എന്ന ലഘുനാടകം അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ കാണികള്‍ ശ്വാസം അടക്കിപ്പിടിച്ചു. നെടുവീര്‍പ്പിട്ടാണ് കണ്ടിരുന്നത് ചിലരുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു അമ്മയുടെ ആദിയും രോദനവും മകളുടെ ശാഠ്യവും ഒടുവില്‍ ഒരു കഷ്ണം തുണിയില്‍ തൂങ്ങിനിന്നപ്പോള്‍ ഒരു ആയുസ് മുഴുവന്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി കഷ്ട്ടപെടുന്ന അവരുടെ ഭാവി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ മക്കള്‍ വഴിതെറ്റി ലഹരിമാഫിയയുടെ കൈലമര്‍ന്ന് യവനം ഹോമിക്കപെടുന്ന നിരവധി സംഭവങ്ങള്‍ നിത്യസംഭവാങ്ങല്‍ ആകുമ്പോള്‍ അതിനെതിരെയുള്ള ശക്തമായ സന്ദേശം നല്ക്കുകയാണ് ഇരകള്‍ എന്ന് പേരിട്ടിരിക്കുന്ന ലഘുനാടക ത്തിലൂടെ റിയാദ് കലാഭവന്‍.. ഒഐസിസി വനിതാ വേദി ഒരുക്കിയ ലഹരിക്കെതിരെ ബോധവത്ക്കരണ പരിപാടിയിയിലാണ് റിയാദ് കലാഭവന്‍ ‘ഇരകള്‍’എന്ന ലഘുനാടകം അവതരിപ്പിച്ചത്
കുരുന്നുകളെ മയക്കുമരുന്നു വാഹകരാക്കുന്നതും അവരെ ലഹരിയടിമകളാക്കുന്നതും സമകാലിക കേരളത്തിലെ സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രംഗാവിഷ്‌കാരമായി മാറി. കൗമാരത്തിന്റെ ചോരത്തി ളല്‍ ആളിക്കത്തിക്കുന്ന സൈബറിടങ്ങളും പെണ്‍കുട്ടികളെ ലൈഗിക ചൂഷണത്തിന് ഇരകളാക്കുന്ന ചതിക്കുഴികളും അനാവരണം ചെയ്യുന്ന രംഗങ്ങള്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതയുളള വരാകണമെന്ന സന്ദേശം കൂടി പങ്കുവെയ്ക്കുന്നു. ഇരകളായി മാറുന്ന കുടുംബങ്ങളോട് യൂടൂബര്‍മാര്‍ പുലര്‍ത്തുന്ന അനൗചിത്യം രംഗാവിഷ്‌കരണത്തില്‍ തുറന്നുകാട്ടി. പൊലീസ് പുലര്‍ത്തുന്ന നിസംഗതയും പക്വതയി ല്ലാത്ത പ്രവര്‍ത്തനങ്ങളും കണ്ണുതുറപ്പിക്കുന്ന രംഗങ്ങളായില്‍ വേദിയില്‍ നിറഞ്ഞാടി

പ്രവാസികളുടെ നെഞ്ചില്‍ കൂരമ്പായി തറയ്ക്കുന്ന സംഭാഷണം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. “സാമ്പത്തികമായി കുറച്ച് മുന്നോട്ടു വരുമ്പഴേ, മുന്തിയ യൂണിവേഴ്‌സിറ്റിയില്‍ പറഞ്ഞുവിട്ട്, കൂടിയ ഡിഗ്രിയെടുക്കാന്‍ പറഞ്ഞുവിടുമ്പോള്‍ വഴിക്കാശിനും വണ്ടിക്കാശിനും ഹോസ്റ്റല്‍ ഫീസൊന്നൊ ക്കെപ്പറഞ്ഞ് കൊടുത്തുവിടുന്ന പണത്തിന്റെ അളവ് എങ്ങനെയാ ചെലവഴിക്കുന്നതെന്ന് നമ്മള്‍ തിര ക്കണം. അല്ലെങ്കിലേ അന്ത്യകുദാശ പാടാന്‍നേരത്ത് കൂട്ടിനൊരു കുഞ്ഞുണ്ടാവില്ല..!” ഓരോ പ്രവാസി കുടുംബങ്ങള്‍ക്കുളള ശക്തമായ വാക്കുകള്‍ ഇരു ചെവികളും കൂര്‍പ്പിച്ചാണ് പ്രവാസി സമൂഹം ശ്രവിച്ചത്
ദൈവം നല്‍കിയ മാതാപിതാക്കളെ കൊല്ലാന്‍ എംഡിഎമ്മെയോ, ഖഞ്ചാവോ, ബ്രൗണ്‍ ഷുഗറോ എന്തു മാവട്ടെ, എന്തിനാ കാലാ അതിനെ ഏല്‍പ്പിച്ചതെന്ന ചോദ്യത്തോടെയാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ‘ഇരകള്‍’ അവസാനിക്കുന്നത്. ഷാരോണ്‍ ഷറീഫ് ആണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഭാവാഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിലേയ്ക്കു കാണികളെ കൊണ്ടുപോയ കേന്ദ്ര കഥാ പാത്രമായി അഭിനയിച്ചത് ദില്‍ഷ വിനീഷ് ആണ്. മുഹമ്മദ് ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്, റംഷി മുത്തലിബ്, അനിത്, അരുണ്‍ കൃഷ്ണ, സിന്‍ഹ ഫസിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്.

റിയാദ് കലാഭവന്‍ ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ് ആണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. നാടകത്തിന്‍റെ ഒടുവിലായി വേദിയില്‍ നിറഞ്ഞാടിയ ഷാരോണ്‍ ഷരീഫിന്റെ അഭിനയ മികവും കാണികളുടെ ശ്രദ്ധപിടിച്ചുപറ്റി. ഭാവാഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിലേയ്ക്കു കൊണ്ടു പോയി കേന്ദ്ര കഥാ പാത്രമായി അഭിനയിച്ച അദ്ധ്യാപിക റംഷി നൊമ്പരങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന അമ്മമാരുടെ പ്രതികമായിമാറി. കൂടാതെ അരങ്ങിലെത്തി യുവതലമുറയുടെ പ്രതീകമായി നിറഞ്ഞുനിന്ന മുഹമ്മദ് ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്, അനിത്, അരുണ്‍ കൃഷ്ണ, സിന്‍ഹ ഫസിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്.
റിയാദ് കലാഭവന്‍ പ്രവര്‍ത്തകരായ അലക്‌സ് കൊട്ടാരക്കര (പശ്ചാത്തല നിയന്ത്രണം), സിജോ ചാക്കോ (കോര്‍ഡിനേറ്റര്‍), വിജയന്‍ നെയ്യാറ്റിന്‍കര (ക്യാമ്പ് നിയന്ത്രണം), ഷാജഹാന്‍ കല്ലമ്പലം (കണ്‍ട്രോളര്‍), കൃഷ്ണകുമാര്‍ (മ്യൂസിക് റക്കോര്‍ഡിംഗ്), നിസാം പൂളക്കല്‍ (സാങ്കേതിക സഹായം), അസീസ് ആലപ്പി (ഓഫീസ് നിര്‍വ്വഹണം), ഷിബു ചെങ്ങന്നൂര്‍ (സാരഥി) എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
.