Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ്ജ് തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ എളുപ്പമാക്കാനും, യാത്രാ സമയം വലിയ തോതില്‍ കുറയ്ക്കാനും പൂര്‍ണമായും വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന “ലിലിയം” ഇലക്ട്രിക് വിമാനം.


മദീന: ഇത്തവണ ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങളാണ് സൗദി അറേബ്യന്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണ പറക്കും ടാക്സികളുടെയും ഡ്രോണുകളുടെയും സേവനം പ്രയോജനപ്പെടുത്തുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അല്‍ ജാസര്‍ അറിയിച്ചു. തീര്‍ഥാടക ര്‍ക്ക് ഇത് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ വിദേശ തീര്‍ഥാടകരുടെ ആദ്യ ബാച്ചിനെ സ്വീകരിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അല്‍ ജാസര്‍ ഇക്കാര്യം പറഞ്ഞത്. ഇത്തവണ പരീക്ഷണാര്‍ഥത്തിലാണ് ഇവ നടപ്പിലാക്കുക.

ഹജ്ജ് സീസണില്‍ പുതിയ ഗതാഗത മാര്‍ഗ്ഗമായി എയര്‍ ടാക്സികള്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകള്‍ സൗദി ദേശീയ വിമാനക്കമ്പനി നടത്തുന്നുണ്ടെന്ന് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറും സൗദി ഗ്രൂപ്പിന്റെ വക്താവുമായ അബ്ദുല്ല അല്‍ ഷഹ്റാനി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായി 100 ലിലിയം ജെറ്റുകള്‍, ജര്‍മ്മന്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് വിമാനങ്ങള്‍ എന്നിവ വാങ്ങാന്‍ നേരത്തേ ധാരണയായിരുന്നു.

പൂര്‍ണമായും വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വിമാനങ്ങളി ലൊന്നാണ് ലിലിയം എന്ന ഇലക്ട്രിക് വിമാനം. ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഈ വിമാനങ്ങള്‍ ഹജ്ജ്, ഉംറ സീസണുകളില്‍ ദൈവ ത്തിന്റെ അതിഥികളുമായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിന് സമീപമുള്ള ഹോട്ടലുകളിലെ എയര്‍സ്ട്രിപ്പുകളിലേക്ക് പറക്കും. തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ എളുപ്പമാക്കാനും യാത്രാ സമയം വലിയ തോതില്‍ കുറയ്ക്കാനും ഇത് വഴിയൊരുക്കും.


Read Previous

റിയാദ് റെസ്‌റ്റൊറന്റിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം കണ്ടെത്തി; ബോണ്‍ തും കമ്പനിയുടെ മയോണൈസ്, ഭക്ഷ്യവിഷബാധ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഊഹാപോഹങ്ങള്‍ക്ക് പിറകെ പോവരുതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍.

Read Next

ബഹ്റൈനിൽ രണ്ട് വ്യാജ യൂണിവേഴ്സിറ്റികൾ; തട്ടിപ്പ് ഓണ്‍ലൈനിലൂടെ, വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി അധികൃതർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »