Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മജീഷ്യന്റെ മാജിക്ക് അവസാനിച്ചു; ജനം അഴിമതിക്കെതിരെ വോട്ട് ചെയ്തു’ ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്


ജയ്പൂര്‍: രാജസ്ഥാനില്‍ ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി മുന്നേറുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. മജീഷ്യന്റെ മാജിക്കില്‍ നിന്ന് ജനങ്ങള്‍ പുറത്തുവന്നിരിക്കുന്നു എന്നാണ് ബിജെപി മുന്നേറ്റത്തെ സൂചിപ്പിച്ച് ഗജേന്ദ്ര സിങ് ശെഖാവത്ത് പ്രതികരിച്ചത്.

‘രാജസ്ഥാനില്‍ മാജിക്ക് അവസാനിച്ചിരിക്കുന്നു. ജനങ്ങള്‍ മജീഷ്യന്റെ മാജിക്കില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. ദരിദ്രജനവിഭാഗങ്ങളുടെ ക്ഷേമത്തിനും സ്ത്രീകളുടെ അന്തസിനും വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ ഗ്യാരണ്ടികളില്‍ ജനം വിശ്വസിച്ചില്ല. അഴിമതിയെ ഇല്ലായ്മ ചെയ്യുന്നതിന് ജനം കോണ്‍ഗ്രസിനെതിരെ വിധി എഴുതി.’- ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു.

ഭൂരിപക്ഷം നേടി രാജസ്ഥാനില്‍ ബിജെപി ഭരണത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. 199 സീറ്റുകളിലേക്ക് നടന്ന രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നൂറില്‍പ്പരം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.


Read Previous

ഇന്ത്യാ മുന്നണി’ യോഗം ബുധനാഴ്ച

Read Next

തെലങ്കാനയില്‍ കെസിആര്‍ ‘ഔട്ട്’, ചരിത്രവിജയവുമായി കോണ്‍ഗ്രസ്; നാലില്‍ മൂന്നിടത്തും ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »