200 അര്‍ബുദ ബാധിതര്‍ക്ക് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഇരുപത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറി.


റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 20 – ാം വാര്‍ഷികത്തോടനു ബന്ധിച്ച് കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറേറാറിയത്തില്‍ വെച്ച് സംഘടിപ്പിച്ച മൈത്രി കാരുണ്യ ഹസ്തം പരിപാടിയില്‍ ആണ് അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പേര്‍ക്ക് പതിനായിരം രൂപവെച്ച് നല്‍കിയത്.ചടങ്ങില്‍ പ്രമുഖ ക്യാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോ: വി.പി ഗംഗാധരന്‍”ക്യാന്‍സറിനെ പേടിക്കണ്ട” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. തുടര്‍ന്ന് നടന്ന സാംസ്‌കാരികപരിപാടി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ മേഖലയില്‍ നിരവധി സഹായങ്ങള്‍ ചെയ്തിട്ടുള്ള മൈത്രിയെ അനുമോദിച്ചാണ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സന്നദ്ധപ്രവര്‍ത്തകരായ പ്രവാസികളെ പ്രത്യേകം അനുമോദിച്ചു. കാന്‍സര്‍ എന്ന മഹാമാരിയെ തടുക്കുവാന്‍ ആരോഗ്യ മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന; രാജ്യത്തിനു മാതൃകയായ കേരളം പോലും പരാജയപ്പെടുകയാണ്. ചില കുടുംബങ്ങളില്‍ നിന്നും കാന്‍സര്‍ രോഗികളെ ഉപേക്ഷിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരിതമനുഭ വിക്കുന്ന രോഗികള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിസ്സാരമ ല്ലെന്നും വ്യത്യസ്ത പുലര്‍ത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന മൈത്രിയുടെ കൂട്ടായ്മയില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സഹായ വിതരണോത്ഘാടനം ഡോ: വി.പി ഗംഗാധരന്‍ സന്തോഷിന് നല്‍കി നിര്‍വ്വഹിച്ചു. സി.ആര്‍ മഹേഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡോ: സുജിത്ത് വിജയന്‍പിള്ള എം.എല്‍ എ, അഡ്വ: എ എം ആരിഫ് (മുന്‍ എം.പി), ഗാന്ധിഭവന്‍ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ:പുനലൂര്‍ സോമരാജന്‍, ആര്‍.രാജശേഖരന്‍, നസീര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു. കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ പടിപ്പുര ലത്തീഫ്, കെ.സി രാജന്‍, അഡ്വ: താര, അഡ്വ: അനില്‍ ബോസ്, ഇസ്മായില്‍ വാഴേത്ത്, കെ ജി രവി, മുനമ്പത്ത് ശിഹാബ്, ബാലു കുട്ടന്‍, നൗഷാദ് ഫിദ, നാസര്‍ ലെയ്‌സ്, മുനീര്‍ ഷാ തണ്ടാശ്ശേരില്‍, മുനമ്പത്ത് ഗഫൂർ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വ്യാവസായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങില്‍ സംബന്ധിച്ചു.

ചടങ്ങില്‍ ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ മാനിച്ച് ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് സി.ഇ.ഒ ഫിറോസ് നല്ലാന്തറ, ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ മദനന്‍ പിള്ള എന്നിവരെ മന്ത്രി ചിഞ്ചു റാണി പ്രശംസാ ഫലകം നല്‍കി ആദരിച്ചു. അതോടൊപ്പം മൈത്രിക്കൂട്ടായ്മ യോട് ചേര്‍ന്ന് നില്‍ക്കുന്ന അസീസ് താമരക്കുളം, സിദ്ധീഖ് മുഹമ്മദ് ലിയോടെക്ക്, ഹാരിസ്, മൈത്രി യുടെ ആദ്യകാല പ്രസിഡന്റ് നൗഷാദ് ഫിദ, ആദ്യകാല ജനറല്‍ സെക്രട്ടറി നസീര്‍ ഖാന്‍, ബാലു കുട്ടന്‍, നാസര്‍ ലെയ്‌സ്, മുനീര്‍ ഷാ തണ്ടാശ്ശേരില്‍ എന്നിവരെ അഡ്വ: എ.എം ആരിഫ് (മുന്‍ എം.പി) ആദരിച്ചു.
200 പേര്‍ക്കുള്ള സാമ്പത്തിക സഹായം കൂടാതെ,ക്യാന്‍സര്‍ രോഗത്താല്‍ കിടപ്പിലായ 10 പേര്‍ക്ക് കരുനാഗപ്പള്ളി റിവൈവ് മെഡിക്കല്‍ സെന്റര്‍ വീടുകളില്‍ പോയി ഒരു മാസം സൗജന്യമായി പ്രാഥമിക ചികിത്സകൾ ചെയ്തു കൊടുക്കുന്നുമുണ്ട്.

ജീവകാരുണ്യരംഗത്തെ മൈത്രിയുടെ പ്രവർത്തനങ്ങൾ മാനിച്ച് കരുനാഗപ്പള്ളിയുടെ ഹ്യദയാദരവ് കെ ലൈവ് മീഡിയ ആന്റ് കമ്മ്യൂണിറ്റിയുടെ ചെയർമാൻ സുധിർനൂർ പ്രമുഖ വ്യക്തികളുടെ സാന്നിധ്യ ത്തിൽ പ്രശംസ ഫലകം മൈത്രിയുടെ പ്രവർത്തകർക്ക് കൈമാറി.മൈത്രി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ജനറല്‍ കണ്‍വീനറുമായ ഷംനാദ് കരുനാഗപ്പള്ളി, സ്വാഗതവും ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

ഷിഹാബ് കൊട്ടുകാട്, നിസാര്‍ പള്ളിക്കശ്ശേരില്‍, അബ്ദുല്‍ മജീദ്, സക്കീര്‍ ഷാലിമാര്‍, ഷാനവാസ് മുനമ്പത്ത്, നസീര്‍ ഹനീഫ, സാബു കല്ലേലിഭാഗം, അനില്‍, സത്താര്‍, ഹുസൈന്‍, ഹാഷിം, സുജീബ്, മൻസൂർ എന്നിവര്‍ റിയാദിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

പരിപാടികള്‍ക്ക് ഫത്തഹുദീൻ, ഫസലുദ്ദീന്‍, സലിം മാളിയേക്കല്‍, ജലാല്‍ മൈനാഗപ്പള്ളി, സലാഹ് അമ്പുവിള, നാസര്‍, ജലാല്‍ മൈനാഗപ്പള്ളി, മുരളി മണപ്പള്ളി, അബ്ദുല്‍ ജബ്ബാര്‍, ഇസ്മായില്‍ വാലേത്ത്, താഹ ആലുവിളയില്‍, ഷംസ് വെളുത്തമണല്‍, ഹസ്സന്‍ കുഞ്ഞ് ക്ലാപ്പന, ഷംസുദ്ദീന്‍ വടക്കുംതല, അബ്ദുല്‍ റഷീദ്, ഖമറുദ്ദീന്‍ തഴവ, സൂബി കോതിയന്‍സ്, നിസ്സാമുദ്ദീന്‍, കെ എന്‍ നൗഷാദ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.നിയാസ് ഇ കുട്ടി അവതാരകനായിരുന്നു. ഡോ.വി. പി ഗംഗാധരന്റെ മനോഹരമായ മൌത്ത് ഓർഗൻ ഗീതത്തോടെയാണ് പരിപാടിക്ക് തിരശീലയിട്ടത്.


Read Previous

പിറന്ന നാടിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച മകൻറെ മാതാവ്”, പാകിസ്ഥാനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയിൽ ഷമീമയും

Read Next

അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തും’; തെളിവ് ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »