Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തും, കീഴ്ശാന്തി മേൽശാന്തിയെ സഹായിച്ചാൽ മാത്രം മതി; തീർഥാടകരുടെ ക്ഷേമത്തിന് മുൻ​ഗണന: കെ ജയകുമാർ


തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാ‍ർ. ഓരോരുത്തരുടെയും ചുമതലകൾ നിർവചിച്ചു നൽകും. അവരവരുടെ ജോലികൾ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കും. തീർത്ഥാടകരുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ വിശ്വാസികൾക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതിൽ സമൂല മാറ്റമാണ് ലക്ഷ്യമി ടുന്നത്. ശബരിമലയുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് മാറ്റികൊണ്ടുപോകുന്ന മാരീചന്മാരെ തീർച്ച യായും മാറ്റിനിർത്തും. വരുന്ന ആളുകൾക്ക് ഭംഗിയായി ശബരിമലയിൽ അയ്യപ്പ ദർശനം സാധ്യമാകണം. അതിനുള്ള നടപടികളാണ് ആദ്യമെടുക്കുക. പലകാര്യങ്ങൾക്കായി ശബരിമലയെ ആളുകൾ ദുരുപ യോഗം ചെയ്യുന്നുണ്ടെന്നും ജയകുമാർ കുറ്റപ്പെടുത്തി.

വളരെക്കാലമായുള്ള സ്ഥാപിത താത്പര്യം അതിനുപിന്നിലുണ്ടാകും. സമ്പൂർണ നവീകരണമാണ് ലക്ഷ്യം. ശബരിമലയിൽ വിശ്വാസമുള്ളവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിൽ നല്ല ഒരു തീർത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. എല്ലാം നന്നായി നടക്കുന്നുവെന്ന രീതിയിൽ പുനക്രമീ കരിക്കാൻ ശ്രമിക്കും. മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവർ ആ ജോലി ചെയ്താൽ മതിയാകും. കീഴ്ശാന്തിയുടെ ജോലി മേൽശാന്തിയെ സഹായിക്കലാണ്. അത് ചെയ്താൽ മതിയാകുമെന്നും കെ ജയകുമാർ പറഞ്ഞു.


Read Previous

തെരഞ്ഞടുപ്പാണ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന മനസില്‍ കാണണം; വിശ്വാസികളോട് കെസിബിസി

Read Next

അക്ഷരമാണ് പ്രതിരോധം’ പ്രവാസി വായന കാമ്പയിൻ ഉൽഘാടനം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »