Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാസ്ക്കറ്റ് ഹോട്ടലിന് വീണ്ടും പഞ്ചനക്ഷത്ര പദവി സർക്കാർ മേഖലയിലെ ഏകപഞ്ചനക്ഷത്ര ഹോട്ടലാണ് തിരുനവന്തപുരത്തെ മാസ്കറ്റ് ഹോട്ടൽ.


തിരുവനന്തപുരം: മാസ്ക്കറ്റ് ഹോട്ടലിന് വീണ്ടും 5 സ്റ്റാർ പദവി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് കേന്ദ്ര സർക്കാർ വീണ്ടും അഞ്ചു വർഷം പദവി നൽകിയത്. 2018 ൽ മാസ്കറ്റ് ഹോട്ടലിന് പഞ്ചനക്ഷത്ര പദവി ലഭിച്ചിരുന്നു.

 2023ൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഒരു വർഷം കൂടി കാലാവധി നിട്ടി നൽകി. നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ശേഷം ഐടിഡിസി നടത്തിയ പരിശോധനയിലാണ് വീണ്ടും പഞ്ചനക്ഷത്ര പദവി മാസ്കറ്റ് ഹോട്ടലിന് കേന്ദ്രം നൽകിയത്. സർക്കാർ മേഖലയിലെ ഏകപഞ്ചനക്ഷത്ര ഹോട്ടലാണ് തിരുനവന്തപുരത്തെ മാസ്കറ്റ് ഹോട്ടൽ.

2022ൽ  മാസ്‌കോട്ട് ഹോട്ടലിന്റെ പുനരുദ്ധാരണത്തിനായി 25 കോടി രൂപയുടെ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചിരുന്നു.  ഹോട്ടലിന് ഫൈവ് സ്റ്റാർ പദവി ലഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു  ടൂറിസം വകുപ്പ് മാസ്കറ്റ് ഹോട്ടലിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

 മാസ്‌കോട്ട് ഹോട്ടലിന്റെ 100-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെടിഡിസി) തയ്യാറാക്കിയ പദ്ധതി പ്രകാരം വലിയ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്.   നവീകരണം പൂർത്തിയാക്കി പൊതുമേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടൽ എന്ന പദവി വീണ്ടും നിലനിർത്തിയിരിക്കുകയാണ് മാസ്കറ്റ് ഹോട്ടൽ.


Read Previous

ആലുവയിൽ 13 വയസുള്ള കുട്ടിയെ കാണാതായി; ഫോൺ സ്വിച്ച് ഓഫ്, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Read Next

ഓക്സിജൻ മാസ്കില്ലാതെ മാർപാപ്പ ശ്വസിച്ച് തുടങ്ങി; ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »