“പെരുന്നാളിന്റെ പരിമളം പോലെ തന്നെ ഏറെ സുഗന്ധം പരത്തുന്നതാണ് പ്രവാസി കുടുംബങ്ങൾക്കിടയിൽ നടക്കുന്ന ഒത്തു ചേരലുകളും” നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി ചെറിയപെരുന്നാള്‍ ആഘോഷത്തില്‍ പ്രവാസികള്‍: വീഡിയോ.


നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി ചെറിയപെരുന്നാള്‍ ആഘോഷത്തില്‍ പ്രവാസികള്‍.
റിയാദ്: നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷി ക്കുകയാണ് ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കുകയാണ് പ്രവാസി മലയാളികള്‍

ആഘോഷങ്ങളുടെ നിറപ്പകിട്ടോടെയാണ് വിശ്വാസ സമൂഹം പെരുന്നാൾ വരവേൽക്കുന്നത്. വ്രത മാസത്തിന് അവസാനമായി മാനത്ത് ശവ്വാലിൻ പിറ കണ്ട്, ഒത്തുചേർന്നു സ്നേഹം പങ്കിടുകയാണ് വിശ്വാസികള്‍ ഒരുമാസക്കാലം പകൽ ഭക്ഷണം ഉപേക്ഷിച്ച്, മാസപ്പിറ കണ്ട്, സന്തോഷത്തിന്റെയും ആത്മ നിർവൃതിയുടെയും ദിനങ്ങളിലേക്ക് ആഘോഷങ്ങളോടെ മുഴുകുകയാണ് വിശ്വാസ സമൂഹം

വ്രത ശുദ്ധിയുടെ നാളുകളിലെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഓരോ വിശ്വാസിയും പെരുന്നാള്‍ ആഘോഷിക്കുന്നത്. ബന്ധങ്ങളും സൗഹൃദങ്ങളു മെല്ലാം ചോര്‍ത്തുനിര്‍ത്താനുള്ള ഒരു അവസരംകൂടി യാണ് ചെറിയ പെരുന്നാള്‍. മുസ്ലീം സമൂഹത്തിന്റെ പ്രധാനപ്പെട്ട രണ്ട് ആഘോഷദിന ങ്ങളില്‍ ഒന്നാണ് ഈദ് അഥവാ ഈദുല്‍ ഫിതര്‍. നിര്‍ബന്ധ ദാനത്തിന്റെ ദിനമായതിനാലാണ് ഈ ആഘോഷത്തിന് ഈദുല്‍ ഫിതര്‍ എന്ന പേരു വന്നിരിക്കുന്നത്. ഈ ആഘോഷത്തിലെ പ്രധാന ചടങ്ങും ഫിതര്‍ സക്കാത്ത് തന്നെയാണ്. ഈദിലൂടെ പണക്കാരന്‍ പാവപ്പെട്ടവന്‍ എന്ന വേര്‍തിരിവ് ഇല്ലാതാകുന്നു.

ഗള്‍ഫിലെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷ ലഹരിയിലാണ് പലരും വീടുകളില്‍ ഒത്തുചേര്‍ന്ന് പരസ്പരം ആലിംഗനം ചെയ്തു സ്നേഹം പങ്കിടുകയാണ്. പല പ്രവാസി കുടുംബങ്ങളും പ്രത്യേകിച്ച് മലയാളി കുടുംബങ്ങള്‍ വീടുകളില്‍ ഒന്നിച്ചു കൂടി ഈദ്‌ ആഘോഷം പൊടിപൊടിക്കുകയാണ്, പുലര്‍ച്ചെ തന്നെ ഈദ്‌ ഗാഹുകളില്‍ എത്തി നമസ്കാരം പൂര്‍ത്തിയാക്കി സുഹുര്‍ത്തുക്കള്‍ ഒത്തുകൂടി ഫോട്ടോ എടുത്തും സ്നേഹം പങ്കിട്ടും നാട്ടിലുള്ള ഉറ്റവരെ വിളിച്ച് ആശംസകള്‍ നേരുന്ന തിരക്കിലാണ്. മിക്ക വരും വീട്ടില്‍ തന്നെ ഒറ്റക്കും കൂട്ടായും രുചികരമായ ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ്. ബാച്ചിലര്‍ ആയി താമസിക്കുന്നവരും കുടുംബവുമായി താമസിക്കുന്നവരും

അതിരാവിലെ പെരുന്നാള്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് മൈലാഞ്ചി ഇട്ടും പാട്ടുപാടിയും ഒപ്പന കളിച്ചും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഈദ്‌ ആഘോഷം കെങ്കേമമാക്കുകയാണ് പ്രവാസിമലയാളികള്‍ റിയാദില്‍ ഈദ്‌ ആഘോഷത്തിന് പൊലിമയെകാന്‍ സാമുഹ്യ സംഘടനകള്‍ മെഗാ ഈദ്‌ പ്രോഗ്രാം സംഘടിപ്പിച്ചിട്ടുണ്ട് നാട്ടില്‍ നിന്ന് എത്തുന്ന നിരവധി കലാകരമാര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നുണ്ട്. ആഘോഷത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ കരിമരുന്ന് പ്രയോഗം, തുടങ്ങി വിവിധ ആഘോഷ പരിപാടികള്‍ തന്നെ സംഘടിപ്പിച്ചിട്ടുണ്ട് ഈദുൽ ഫിത്വറിന്റെ ആഘോഷപ്പൊലിമ ഒട്ടും ചോർന്നു പോകാതെ കാത്ത് സൂക്ഷിക്കുന്നവരാണ് പ്രവാസികൾ. എങ്കിലും പ്രവാസി കുടുംബങ്ങൾ കേന്ദ്രീകരിച്ചാണ് നാട്ടിലെ തനത് രീതിയിലുള്ള ഈദാഘോഷങ്ങൾ പ്രധാനമായും നടക്കുന്നത്

https://twitter.com/Malayalamithram/status/1906148771966157167

ഈദിന്റെ തലേന്നാൾ മുതൽ തന്നെ കുട്ടികളും മുതിർന്നവരും ആഘോഷത്തിന്റെ തിരക്കിലേക്ക് നീങ്ങിയിരുന്നു .മൈലാഞ്ചിയിടലും പാട്ടും ഒപ്പനയുമായി ബന്ധുക്കളും സുഹൃത്തുക്കളും സൗകര്യ പ്രദമായ ഒരു ഫ്ലാറ്റിൽ ഒത്ത് ചേര്‍ന്നതോടെ ആഘോഷങ്ങqൾക്ക് ഇരട്ടി മധുരമാണ്. പല വീട്ടമ്മമാരും ഒരേ വീട്ടിൽ ഒത്ത് ചേർന്ന് ജോലികൾ വിഭജിച്ചാണ് പാചകം പൂർത്തിയാക്കുക. വ്യത്യസ്ത വിഭവങ്ങളിൽ പാചക നൈപുണ്യമുള്ളവർ അതാത് വിഭവങ്ങൾ സ്വയം ഏറ്റെടുത്ത് തയ്യാറാക്കുന്നതും കുടുംബിനികൾ ക്കിടയിൽ പതിവാണ് .

സ്വന്തം വീടുകളിൽ നിന്നും തയ്യാറാക്കിയ വ്യത്യസ്ത വിഭവങ്ങൾ മറ്റു കുടുംബങ്ങളുമായി പങ്കിടുന്നതും പെരുന്നാൾ ആഘോഷത്തിന്റെ പ്രത്യേകതയാണ്.സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും രുചി പകരുന്ന സന്ദേശം കൂടിയാണ് ഈദ്‌. പ്രാവസ ജീവിതത്തിന്റെ തിരക്കുക ൾക്കിടയിൽ കുടുംബ സൗഹൃദ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണ് ഓരോ ഈദ് ആഘോഷ വേളയും പ്രവാസികൾക്ക് സമ്മാനിക്കുന്നത്.പെരുന്നാളിന്റെ പരിമളം പോലെ തന്നെ ഏറെ സുഗന്ധം പരത്തുന്നതാണ് പ്രവാസി കുടുംബങ്ങൾക്കിടയിൽ നടക്കുന്ന ഇത്തരം ഓരോ ഒത്തു ചേരലുകളും


Read Previous

എമ്പുരാൻ തുറന്നുവിട്ട വിവാദം പുകയുന്നു; സെൻസർ ചെയ്‌തത്‌ 10 സെക്കൻഡ് മാത്രം, ബിജെപിയിൽ രണ്ട് പക്ഷം

Read Next

ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്; ചിലർക്ക് ഉച്ച ആയാലും നേരം വെളുക്കില്ല, ഞാൻ എംപുരാൻ കാണും’: വി ഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »