
റിയാദ്-: സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം. പാര്‍ശ്വ ഫലങ്ങളുള്ളതിനാല്‍ രണ്ടാം ഡോസ് ലഭിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടാം ഡോസ് നീട്ടിവെച്ചത് വാക്‌സിന്‍ വിതരണത്തിലെ കാലതാ മസം മൂലമാണെന്നും ആദ്യഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടിയാണെന്നും മന്ത്രാലയം ട്വിറ്ററില്‍ ചോദ്യത്തിനു മറുപടി നല്‍കി.
രണ്ടാം ഡോസിനുള്ള എല്ലാ ബുക്കിംഗും നീട്ടിവെക്കുകയാണെന്ന് ഏപ്രില്‍ പത്തിന് മന്ത്രാലയം അറിയിച്ചിരുന്നു. പുതിയ തീയതി മൊബൈല്‍ ആപ്പ് വഴിതന്നെ ലഭിക്കുമെന്നും മന്ത്രാലയം വ്യക്ത മാക്കിയിരുന്നു. ആവശ്യമായ വാക്‌സിന്‍ ലഭ്യമായ ഉടന്‍ പുതിയ തീയതി ലഭിക്കും. നിലവില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പും നല്‍കുന്നുണ്ട്.