സൗദിയിലിനി വീട്ടു ഡ്രൈവറായി വളയിട്ട കൈകള്‍ക്ക് വളയം തിരിക്കാം; ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം


റിയാദ്: വനിതാദിനം അടുക്കെ സ്ത്രീശാക്തീകണം ശക്തിപെടുത്തി കൂടുതല്‍ മേഖലയില്‍സ്ത്രീകള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കി സൗദി അറേബ്യ, ഇനി മുതല്‍ വനിത ഹൗസ് ഡ്രൈവര്‍ അടക്കം ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയ തായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വനിത ഹൗസ് ഡ്രൈവറിന് പുറമെ പേഴ്‌സണല്‍ കെയര്‍ വര്‍ക്കര്‍, ഹൗസ് കീപ്പര്‍, പ്രൈവറ്റ് ടീച്ചര്‍, ഹൗസ് ടൈലര്‍, ഹൗസ് മാനേജര്‍, ഹൗസ് ഫാര്‍മര്‍, ഹൗസ് കോഫി വര്‍ക്കര്‍, വൈറ്റര്‍, സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌പെഷ്യലിസ്റ്റ്, പ്രൈവറ്റ് ഹെല്‍പര്‍, സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നീ പ്രൊഫഷനുകളിലെ വിസകളാണ് മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി സൗകര്യമൊരുക്കിയത്.

നേരത്തെ ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ തുടങ്ങി ഏതാനും വിഭാഗങ്ങളിലുള്ള വിസകള്‍ മാത്രമേ മുസാനിദ് വഴി ലഭിച്ചിരുന്നുള്ളൂ. രാജ്യത്തെ അംഗീകൃത റിക്രൂട്ട മെന്റെ ഏജന്‍സികള്‍ വഴി ഈ പ്രൊഫഷനിലുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കും.

എന്നാല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ സഹായമില്ലാതെ വ്യക്തികള്‍ക്ക് സ്വന്തമായും ഇതുവഴി റിക്രൂട്ട് ചെയ്യാനാവുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെയും തൊഴില്‍ദാതാവിന്റെയും അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്ന വിധത്തി ലാണ് മുസാനിദ് വഴിയുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നത്.


Read Previous

ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട്‌ ജില്ല കമ്മിറ്റി സ്വീകരണം നല്‍കി

Read Next

നവയുഗം കലാവേദിയുടെ “ഓൾഡ് ഈസ് ഗോൾഡ്” സംഗീതസന്ധ്യ മാർച്ച് 9 ന് അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »