റിയാദ്: കാണാതായ പാസ്പോർട്ട് കണ്ടെത്തി പാസ്‌പോര്‍ട്ട് കാണാതായി റിയാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ മലയാളി യാത്രക്കാരന് ആശ്വാസം. ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന ഇപ്പോള്‍ ജിസാനിലുള്ള മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് പാസ്‌പോര്‍ട്ട് കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകര്‍ ഇത് ശേഖരിച്ച് റിയാദിലെ ത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ 11.30ന് കോഴിക്കോട് നിന്ന് റിയാദിലെത്തിയ നാസ് എയര്‍ വിമാനത്തിലെ യാത്രക്കാരനായ ചാലില്‍ മുഹമ്മദിനാണ് പാസ്‌പോര്‍ട്ട് കാണാതാ യതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ പോയത്. ഇതേ വിമാനത്തില്‍ കോഴിക്കോട് നിന്ന് ജിസാനിലേക്ക് ടിക്കറ്റ് എടുത്ത നിഹാസ് എന്ന മറ്റൊരു മലയാളി യുടെ ബാഗിലായിരുന്നു പാസ്‌പോര്‍ട്ട് കണ്ടെത്തിയത്.
മുഹമ്മദ് പാസ്‌പോര്‍ട്ട് നിഹാസിന്റെ ബാഗില്‍ മാറിവെച്ചതാണെന്നതാണ് നിഗമനം.
പാസ്‌പോര്‍ട്ടില്ലാതെ പുറത്തിങ്ങാനാവില്ലെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ മുഹമ്മദിനോട് പറഞ്ഞു. തുടര്‍ന്ന് സ്‌പോണ്‍സറും മറ്റും ഇടപെട്ടെങ്കിലും രക്ഷയുണ്ടായില്ല. തുടര്‍ന്നാണ് ഇദ്ദേഹം റിയാദിലെ സാമൂഹിക പ്രവര്‍ത്തകരെ വിവരമറിയിച്ചത്.
റിയാദ് ഹെല്‍പ് ഡെസ്‌ക് എന്ന കൂട്ടായ്മയാണ് വിഷയം ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് അതിലെ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തു. എ 26, ബി 26, എ 27, ബി 27, സി 27 സീറ്റുകളിലെ യാത്രക്കാരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചു. വിളിച്ചുനോക്കി. നിഹാ സിനെയും റിയാദ് വിടുന്നതിന് മുമ്പ് ഇവര്‍ ബന്ധപ്പെട്ടിരുന്നു
എന്നാല്‍ ബാഗില്‍ ഇദ്ദേഹത്തിന് പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ല. പിന്നീട് ജിസാനി ലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. അതിനിടെ വിവിധ വാട്‌സാപ് കൂട്ടായ്മകള്‍ കൂടി പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ മുന്നിട്ടിറങ്ങി. ഹെല്‍പ് ഡെസ്‌ക് അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ അത് ശേഖരിക്കാന്‍ മുന്‍കയ്യെടുത്തു. പാസ്‌പോര്‍ട്ട് റിയാ ദിലെത്തിച്ച് സ്‌പോണ്‍സര്‍ കൈവശം ഏല്‍പ്പിച്ച് മുഹമ്മദിനെ പുറത്തിറ ക്കാനാകു മെന്നാണ് പ്രതീക്ഷയെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു .