ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മാതാപിതാക്കൾ വഴക്കുപറഞ്ഞാലോ തല്ലിയാലോ ഓടിപ്പോയി മുത്തച്ഛനോടും മുത്തശ്ശിയോടും പരാതി പറഞ്ഞിരുന്നൊരു കുട്ടിക്കാലം നമ്മളിൽ പലർക്കും കാണും.

സന്തോഷങ്ങളും സങ്കടങ്ങളും തുറന്നുപറയാനും, പരാതിപ്പെടാനുമൊക്കെയുള്ള നമ്മുടെ സുരക്ഷിത ഇടമായിരുന്നു അത്. എന്നാൽ ഇന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതോടെ പലർക്കും മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊക്കെ സ്‌നേഹം കിട്ടാതെ പോകുന്നുണ്ട്.
അമ്മ അടിച്ചതിന് പിന്നാലെ ഭഗവാൻ ഗണേശനോട് പരാതി പറയുന്നൊരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീട്ടിലെ ഗണേശ വിഗ്രഹത്തിനു മുന്നിൽ കൈകൾ കൂപ്പിക്കൊണ്ട് കുട്ടി കരയുകയാണ്. ഒദൈവത്തോട് പരാതി പറയുന്നതുപോലെയാണ് പെൺകുട്ടിയുടെ ഭാവം. പെട്ടെന്ന് അവൾ അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടുന്നതും വീഡിയോയിൽ കാണാം.
രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഗണപതിയ്ക്ക് അമ്മ പാർവതിയെയും പേടിയാണെന്നാണ് ഒരാളുടെ കമന്റ്. കുട്ടിയുടെ വിശ്വാസം വളരെ വലുതാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
