Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കം ആനയെ എലി മുഷ്ടിചുരുട്ടി ഇടിക്കുന്നത് പോലെ..’ പരിഹസിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍


വാഷിങ്ടന്‍: ഇന്ത്യക്ക് അധിക തീരുവ ചുമത്തിയ യുഎസ് നടപടിയില്‍ വിമര്‍ശനവുമായി യുഎസ് സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വുള്‍ഫ്. ഇന്ത്യ എന്തുചെയ്യണമെന്ന് യുഎസ് പറയുന്നത് ആനയെ എലി മുഷ്ടിചുരുട്ടി ഇടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യന്‍ ഉല്‍പനങ്ങള്‍ക്ക് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് റിച്ചാര്‍ഡ് വുള്‍ഫിന്റെ പരാമര്‍ശം.

ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെ പോലെയാണ് യുഎസ് ഇന്ത്യയ്ക്കെതിരെ പെരുമാറുന്നത്, ഐക്യരാഷ്ട്ര സംഘടന പറയുന്നതനുസരിച്ച് ഇന്ത്യ ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യയു മായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ ഇന്ത്യ ഇനി യുഎസിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി നടത്തില്ല. കയറ്റുമതിക്കായി ഇന്ത്യ മറ്റുരാജ്യങ്ങളെ ആശ്രയിക്കും. ഇത് ബ്രിക്സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുമെന്നും റിച്ചാര്‍ഡ് വുള്‍ഫ് പറഞ്ഞു.

ലോകത്തിലെ ഉല്‍പാദനത്തിന്റെ 35 ശതമാനം വിഹിതവും ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നാണ്. ജി 7 രാജ്യങ്ങളുടെ വിഹിതം ഏകദേശം 28 ശതമാനം ആയി കുറഞ്ഞു. സോവിയറ്റ് കാലഘട്ടം മുതല്‍ ഇന്ത്യയ്ക്ക് യുഎസുമായി ദീര്‍ഘകാല ബന്ധമുണ്ട്. നിങ്ങള്‍ വളരെ വ്യത്യസ്തമായ ഒരു എതിരാളിയുമായി കളിക്കുകയാണ്. സ്വന്തം കാലില്‍ വെടിവയ്ക്കുകയാണിതെന്നും റിച്ചാര്‍ഡ് വുള്‍ഫ് പറഞ്ഞു.


Read Previous

രാഹുലിനെയും ഷാഫിയെയും ട്രോളി പദ്മജ വേണു​ഗോപാൽ കാഞ്ചനക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം

Read Next

കൂത്താട്ടുകുളം ന​ഗരസഭ ഭരണം യുഡിഎഫിന്; സിപിഎം വിമത കല രാജു ചെയര്‍പേഴ്‌സണ്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »