Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടി; നിങ്ങള്‍ അവരെ ശരിക്ക് പഠിച്ചിട്ടില്ലെന്ന്’രാഹുല്‍ ഗാന്ധി


വാഷിംഗ്ടണ്‍: കേരളത്തിലെ മുസ്ലീം ലീഗ് പൂര്‍ണമായും ഒരു മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യ ത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക സഖ്യകക്ഷി കൂടിയാണ് മുസ്ലീം ലീഗ്.

പൂര്‍ണമായും മതേതര പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അവരുടെ കാര്യത്തില്‍ മതേതര ത്തിന് എതിരെ നില്‍ക്കുന്ന യാതൊന്നുമില്ല. ഈ ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടര്‍, മുസ്ലീം ലീഗിനെ ശരിയായി പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും’ രാഹുല്‍ പറഞ്ഞു’.

മുസ്ലീം ലീഗിനെ മതേതര പാര്‍ട്ടിയെന്ന് വിളിച്ചതിനെതിരെ ബിജെപി നേതാവ് അമിത് മാളവ്യയും രാഹുലിനെ വിമര്‍ശിച്ചു. ‘ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരായ ജിന്നയുടെ മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് മതേതര പാര്‍ട്ടിയാണ്. ഇക്കാരണം കൊണ്ടാണ് വയനാട്ടില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടതെന്നും’ അമിത് മാളവ്യ പറഞ്ഞു.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. ‘നിങ്ങള്‍ വിദ്യാഭ്യാ സമില്ലാത്തയാളാണോ; ജിന്നയുടെ മുസ്ലീം ലീഗും, കേരളത്തിലെ മുസ്ലീം ലീഗും തമ്മിലുള്ള വ്യത്യസം നിങ്ങള്‍ക്കറിയില്ലേ. ആദ്യം പറഞ്ഞ മുസ്ലീം ലീഗുമായിട്ടാണ് നിങ്ങളുടെ പൂര്‍വികര്‍ സഖ്യമുണ്ടാക്കിയത്. രണ്ടാമത്തെ പാര്‍ട്ടിയുമായിട്ടാണ് ഇപ്പോഴ ത്തെ ബിജെപി ബന്ധപ്പെട്ടതെന്നും’ പവന്‍ ഖേര പറഞ്ഞു. 2012ല്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രണ്ട് മുസ്ലീം ലീഗ് നേതാക്കളെ പാര്‍ട്ടിയില്‍ എടുക്കുന്ന ചര്‍ച്ചകള്‍ നടന്നതിനെ സൂചിപ്പിച്ചായിരുന്നു പവന്‍ ഖേരയുടെ വിമര്‍ശനം.

അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനത്തി നൊപ്പമാണ് താനെന്ന് രാഹുല്‍ വ്യക്തമാക്കി. ‘റഷ്യയുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ട്. അവരെ ചില കാര്യങ്ങളില്‍ ആശ്രയിക്കേണ്ടതുണ്ട്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ എടുത്ത അതേ തീരുമാനം തന്നെയാണ് എനിക്കുമുള്ളത്. ഇന്ത്യയുടെ താല്‍പര്യം വളരെ പ്രധാനപ്പെട്ടതാണെന്നും’ അദ്ദേഹം പറഞ്ഞു.


Read Previous

ഒരു ലക്ഷം ഡോളര്‍ കൊടുക്കാന്‍ ശേഷിയുള്ളവന്‍ മാത്രം എന്റെ ഒപ്പമിരുന്നാല്‍ മതി. പണില്ലാത്തവന്‍ ഗേറ്റിന് പുറത്ത് നിന്നാല്‍ മതിയെന്ന സന്ദേശമാണ് നല്‍കുന്നത്. എത്ര അപമാനകരമാണിത്. ആരാണ് അനധികൃത പരിവിന് അനുമതി നല്‍കിയത്?’ കേരളത്തിന് നാണക്കേട്, മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ നല്‍കണമോ’; വിഡി സതീശന്‍

Read Next

ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം’; ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയൈന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »