Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷാര്‍ജയിലെ സിബിഎസ്ഇ സ്‌കൂള്‍ ഇന്ത്യന്‍ വിദ്യാര്‍ഥി എട്ടുവയസ്സുകാരന്‍റെ ദുരൂഹ മരണം: ഉത്തരം തേടി കുടുംബം, തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌.


ഷാര്‍ജ: ഷാര്‍ജയിലെ മുവൈലയിലെ സിബിഎസ്ഇ സ്‌കൂളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ചോദ്യങ്ങള്‍ ഉത്തരം തേടി ഇന്ത്യന്‍ കുടുംബം. ഒന്നാം ഗ്രേഡ് വിദ്യാര്‍ഥിയായ എട്ടുവയസ്സുകാരന്‍ റാഷിദ് യാസര്‍ കഴിഞ്ഞ റമദാന്‍ ആദ്യത്തില്‍ മാര്‍ച്ച് 11നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സ്‌കൂളിലെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും അതിന് ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പിതാവ് ഹബീബ് യാസര്‍ പറഞ്ഞു.

മാര്‍ച്ച് 11ന് രാവിലെ ഏഴ് മണിയോടെ സ്‌കൂളിലെത്തിയതായിരുന്നു കുട്ടി. എന്നാല്‍ ഏഴരയോടെ കുട്ടി ബോധരഹിതനായി വീണെന്നും ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയാണെന്നും അറിയിച്ച് സ്‌കൂള്‍ അധികൃതരുടെ ഫോണ്‍ വന്നു. ആശുപ ത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് റാഷിദിന്റെ തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ്. മുഖ ത്തിന്റെ ഇടതുവശത്ത് പുരികം വരെ നീളുന്ന ചതവ്, തലയോട്ടിക്ക് താഴെ ആന്തരിക രക്തസ്രാവം തുടങ്ങിയവയും പരിശോധനയില്‍ കണ്ടെത്തി. തലയ്‌ക്കേറ്റ ക്ഷതം ഗുരു തരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വെളി പ്പെടുത്തി. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് കുട്ടിയുടെ കുടുംബം. ഇതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായം തേടിയതായി പിതാവ് ഹബീബ് യാസിര്‍ പറഞ്ഞു.

സ്‌കൂളിലെ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്ന് സ്‌കൂളിലെത്തിയ റാഷിദ് അസംബ്ലി ഏരിയയിലേക്ക് നടക്കുമ്പോള്‍ റാഷിദിനെ ചില ആണ്‍കുട്ടികള്‍ കളിയാ ക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു കുട്ടി അവനെ രണ്ടുതവണ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. അടുത്ത ഫ്രെയിമില്‍, നാല് ആണ്‍കുട്ടികള്‍ അവന്റെ പിന്നാലെ ഓടുന്നത് കാണാം. എന്നാല്‍ കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, റാഷിദ് നിലത്ത് വീണു കിടക്കുന്ന ദൃശ്യമാണ് കാണുന്നത്. അതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

കുട്ടിക്കെതിരേ ഭീഷണിയും അക്രമവും നടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും തുടര്‍ന്നുണ്ടായ അക്രമണമാണ് മകന്റെ മരണത്തിലേക്ക് നയിച്ച തെന്നുമാണ് പിതാവിന്റെ ആരോപണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടിയല്ല റാഷിദെന്ന് പിതാവ് പറഞ്ഞു. അവന്‍ മറ്റുള്ളവരുമായി വഴക്കിന് പോവുകയോ അടിപിടി ഉണ്ടാക്കുകയോ ചെയ്യുന്ന പ്രകൃതക്കാരനല്ലെന്നും പിതാവ് പറഞ്ഞു.


Read Previous

ഇടിമുറിയില്‍ കൂടി വളര്‍ന്നുവന്നതല്ല; എസ്എഫ്‌ഐ ആയതുകൊണ്ടുമാത്രം 35 പേര്‍ കൊല്ലപ്പെട്ടു; ഇത്തരമൊരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോ?’

Read Next

ഖത്തർ വിസ സെന്ററിലെ നേത്ര പരിശോധന സേവനം ട്രാഫിക് വകുപ്പുമായി ബന്ധിപ്പിച്ചു; ഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തുന്നവര്‍ വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ല: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »