കുവൈത്ത് സിറ്റി: കുവൈത്തിവത്കരണ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ അസംബ്ലിയിലെ പ്രവാസി ഉപദേഷ്ടാക്കളുടെ എല്ലാവരുടെയും കരാർ പുതുക്കേണ്ടെന്ന് തീരുമാനം. ദേശീയ അസംബ്ലി യോഗത്തിന്റേതാണ് തീരുമാനം.

ഒപ്പം പാർലമെന്റിന്റെ ഓഫീസ് അനൗപചാരിക സമ്മേളനങ്ങളിലോ നോൺ പാർലമെന്ററി പരിപാടികളിലോ പങ്കെടുക്കുന്നതിനോ വ്യക്തിപരമായ ക്ഷണങ്ങ ളോടുള്ള പ്രതികരണമായോ ജനപ്രതിനിധികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.
അതേസമയം, ദേശീയ അസംബ്ലി പിരിച്ചുവിട്ട് നേതൃത്വങ്ങളുടെയും ജീവനക്കാരു ടെയും നിയമനങ്ങൾ അന്വേഷിക്കുന്ന സമിതികളുടെ റിപ്പോർട്ടുകൾ പാർലമെന്റ് ഓഫീസ് ചർച്ച ചെയ്യാനും ആരംഭിച്ചു. ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂണിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.