
റിയാദ് : സ്ത്രീ വിമോചനത്തിന്റേയും തുല്യതയുടേയും വരുംനാളുകൾ ഉറപ്പാക്കാനുള്ള മുന്നേറ്റം ശക്തിപ്പെടുത്താൻ ലോകമാകെ വനിതാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നവോദയ കുടുംബവേദിയും വനിതാദിനാചരണവും ഇഫ്താർ വിരുന്നും റിയാദിൽ സംഘടിപ്പിച്ചു.
നാട്ടിലാകെ യുവാക്കൾക്കിടയിൽ ലഹരിയുടെ ഉപയോഗം പടർന്നു പിടിക്കുന്നതിൽ ഉൽകണ്ഠ രേഖപ്പെടു ത്തിയ യോഗം കുടുംബവേദിയുടെ കൺവീനർ ആതിരാ ഗോപൻ ഉദ്‌ഘാടനം ചെയ്തു. അഞ്ജു ഷാജു അധ്യക്ഷയായിരുന്നു. വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും സമകാലീന രാഷ്രീയ വിഷയ ങ്ങളും സൗമ്യ ശ്രീരാജ് വിവരിച്ചു. സൗദി അറേബിയയിൽ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളി ത്തം വർദ്ധിക്കുന്നത് ഇന്നാട്ടിലെ സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് യോഗം വിലയിരുത്തി.
അനിൽ പിരപ്പൻകോട്, കുമ്മിൾ സുധീർ, ഷൈജു ചെമ്പൂര് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാ രിച്ചു. തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ നവോദയ കുടുംബാംഗങ്ങൾ പങ്കെടുത്തു. സൗമ്യ സ്വാഗതവും രസ്ന നന്ദിയും പറഞ്ഞു.