Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം


മസ്കത്ത്: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് പനി, ശ്വാസകോശ അണുബാധ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്നതായി ഒമാൻ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചി ട്ടുണ്ട്. ജനങ്ങൾ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു.

രോഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പനി പടരാതിരിക്കാൻ ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ല. പനി പടരുന്നത് തടയാൻ ബ്ലൂ പ്രതിരോധ വാക്സിനേഷൻ എല്ലാവരും സ്വീകരിക്കണം. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ മാസ്ക് ധരിക്കുകയും മറ്റ് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.

സാധാരണയായി വർഷത്തിൽ രണ്ട് തവണയാണ് ഒമാനിൽ പനി വ്യാപിക്കാറുള്ളത്. ഒക്ടോബർ മുതൽ ഡിസംബർ വരെയും മാർച്ച് മുതൽ മെയ് വരെയും ആണ് കൂടുതൽ ആളുകളും പനിബാധിച്ച് ചികിത്സ തേടുന്നത്. ജൂൺ മുതൽ പനിബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങുമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മപ്പെടുത്തി.

വിവിധ കേന്ദ്രങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് വൈറസ് വ്യാപനം നിരീക്ഷിക്കുകയും മാറ്റങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. സ്കൂളുകളിൽ വൈറസ് അതിവേഗം പകരാനുള്ള സാധ്യതയുള്ളതി നാൽ അധികൃതർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.


Read Previous

അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ, ദാരിദ്ര്യം മാറിയിട്ടില്ല’; വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം വികസനം സാധ്യമാക്കേണ്ടതെന്ന് മമ്മൂട്ടി

Read Next

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »