സൗദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോൽസവ്‌ സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്തു


ദമ്മാം. കലാലയം സാംസ്കാരിക വേദി ഒക്ടോബർ 27 ന്‌ നടത്തുന്ന പതിമൂന്നാമത്‌ സൗദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോൽസവിന്റെ‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ ദമ്മാമിൽ സ്വാഗതസംഘം ഓഫീസ് തുറന്നു. കെപിസിസി നിർവാഹക സമിതി അംഗവും ഒഐസിസി ഗ്ലോബൽ വൈസ്‌ ചെയർമാനും ബദർ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പ് എംഡിയുമായ അഹമ്മദ്‌ പുളിക്കലാണ്‌ (വല്യാപ്പുക്ക) ഓഫീസിന്റെ ഔദ്യോഗിക‌ ഉദ്ഘാടന കർമം നിർവഹിച്ചത്‌.

സാഹിത്യോൽസവ്‌ സ്വാഗത സംഘം ജനറൽ കൺവീനർ ഹബീബ്‌ ഏലംകുളം, ചെയർ മാൻ അഷ്‌റഫ്‌ പട്ടുവം, ലോക കേരളസഭാംഗം ആൽബിൻ ജോസഫ്‌, സാമൂഹിക പ്രവർത്തകൻ നാസ്‌ വക്കം‌, കെഎംസിസി ദമ്മാം പ്രസിഡന്റ്‌ ഹമീദ്‌ വടകര, സിറാജ്‌ പുറക്കാട് എന്നിവർ പങ്കെടുത്തു.

ദമ്മാമിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിനും പ്രതിഭകൾക്ക് മികച്ച‌ മൽസരം കാഴ്ചവെക്കുന്നതിനും ആവശ്യമായ വിപുലമായ സജ്ജീകരണങ്ങൾക്ക്‌ വേണ്ടിയുള്ള ഒരുക്കങ്ങൾ സംഗമത്തിൽ വിലയിരുത്തി. നാഷനൽ പരിധിയിലെ 183 യൂനിറ്റുകളിൽ നിന്നുള്ള വിജയികൾ‌ 45 സെക്ടറുകളിലൂടെ മൽസരിച്ചെത്തിയാണ്‌ സോൺ തലങ്ങളിൽ മാറ്റുരക്കുക. ദമ്മാമിലെ ഗ്രാന്റ്‌ ഫിനാലെയിൽ 9 സോണുകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ ആയിരത്തോളം പ്രതിഭകൾ മൽസരരംഗത്തുണ്ടാകും. ബഡ്സ്‌, കിഡ്‌സ്‌, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, ജനറൽ, കാമ്പസ്‌ തുടങ്ങി എട്ട്‌ കാറ്റഗറികളിലായി മെയിൽ, ഫിമെയിൽ വിഭാഗങ്ങൾ നൂറ്റിയൊന്ന് ഇനങ്ങളിലാണ്‌ സാഹിത്യോൽസവ് മൽസരങ്ങൾ. പരിപാടിയുടെ പ്രചരണാർഥം കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരെ പങ്കെടുപ്പിച്ച്‌ സാംസ്കാരിക സദസ്സും സംവാദവും അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു.

മുഹമ്മദ്‌ അബ്ദുൽബാരി നദ്‌വി, അഹ്‌മദ്‌ നിസാമി, സിദ്ദീഖ്‌ ശാമിൽ ഇർഫാനി, ലുഖ്‌മാൻ വിളത്തൂർ, സലീം ഓലപ്പീടിക, കെഎംകെ മഴൂർ, മുനീർ തോട്ടട എന്നിവർ സംബ ന്ധിച്ചു. രിസാല സ്റ്റഡി സർക്കിൾ സോൺ ചെയർമാൻ സ്വഫ്‌വാൻ തങ്ങൾ, നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ്‌ പാലേരി, കലാലയം സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ്‌ സഖാഫി, നിസാർ പൊന്നാനി, ഫൈസൽ വേങ്ങാട്‌, ആബിദ്‌ നീലഗിരി, ബഷീർ ബുഖാരി, നേതൃത്വം നൽകി.


Read Previous

പ്രവാസി മലയാളി ഫൗണ്ടേഷന് പുതിയ നേതൃത്വം

Read Next

മെട്രോയില്‍ ഹിജാബ് നിയമങ്ങള്‍ പാലിച്ചില്ല, സദാചാര പൊലീസിന്റെ മര്‍ദനത്തെത്തുടര്‍ന്ന് 16കാരി അബോധാവസ്ഥയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »